Big B

ട്വിറ്റർ, ലൈറ്റ് സ്പീഡ് സ്പീഡ് ഉൾപ്പെടെയുള്ള നിക്ഷേപകരിൽനിന്ന് 40 മില്യൺ ഡോളർ സമാഹരിച്ച് ഷെയർ ചാറ്റ്

ഇന്ത്യൻ കണ്ടന്റ് ഷെയറിങ് പ്ലാറ്റ്ഫോമായ ഷെയർ ചാറ്റ് ട്വിറ്റർ ഇങ്ക്, ലൈറ്റ് സ്പീഡ് വെഞ്ചേഴ്സ് എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരിൽനിന്ന് 40 മില്യൺ ഡോളർ സമാഹരിച്ചതായി കമ്പനി അറിയിച്ചു. ജൂണിൽ ചൈനയുമായുള്ള സംഘർഷത്തെ തുടർന്ന് ടിക്ടോക്കുൾപ്പെടെയുള്ള ഡസൻകണക്കിന് ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. ഇതിനെ തുടർന്ന് ഷെയർ ചാറ്റ് പോലുള്ള ഇന്ത്യൻ ആപ്ലിക്കേഷനുകൾ കൂടുതൽ ജനശ്രദ്ധ നേടി. ഈയൊരു സാഹചര്യത്തിലാണ് കമ്പനി ഫണ്ട് സമാഹരണം നടത്തിയത്.


200 മില്യൺ ഡോളർ സമാഹരിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള സെക്വോയ ക്യാപിറ്റലുൾപ്പെടെയുള്ള നിക്ഷേപകരുമായി ഷെയർ ചാറ്റ് ചർച്ചകൾ നടത്തി വരുന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. പുതിയ ഫണ്ട് ഷെയർ ചാറ്റിന്റെ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ മോജിന്റെ വളർച്ചക്കായുപയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ ഫണ്ട് സമാഹരണത്തിൽ നിലവിലെ നിക്ഷേപകർക്ക് പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോർബൈക്ക് നിർമാതാക്കളായ മോട്ടോകോർപ്പിൻറെ ചെയർമാൻ പവൻ മഞ്ജുൾ ഉൾപ്പെടെയുള്ള രണ്ട് പുതിയ ഇന്ത്യൻ നിക്ഷേപകരും പങ്കെടുത്തു.
ഷെയർ ചാറ്റിനും മോജിനുമായി പ്രതിമാസം 240 ദശലക്ഷത്തിലധികം സജീവ ഉപഭോക്താക്കളുണ്ട്. 15 ഭാഷകളിൽ കണ്ടത് പോസ്റ്റ് ചെയ്യാൻ ഷെയർ ചാറ്റ് ഉപഭോക്താക്കളെയനുവദിക്കുന്നു.

Related Articles

Back to top button