Tech
Trending

വാട്‌സാപ്പ് കമ്മ്യൂണിറ്റി ടാബ് ബീറ്റാ പരീക്ഷണം ആരംഭിച്ചു

ഈ വര്‍ഷം ഏപ്രിലിലാണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് എന്ന പുതിയ സംവിധാനം പ്രഖ്യാപിച്ചത്.ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.22.19.3 ലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്കാണ് കമ്മ്യൂണിറ്റീസ് ടാബ് ലഭിച്ചത് എന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു.ഇതുവഴി വാട്‌സാപ്പില്‍ വിവിധ ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഉപഭോക്താവിന് സാധിക്കും.

വാട്‌സാപ്പ് തുറക്കുമ്പോള്‍ ഇടത് ഭാഗത്ത് മുകളിലായി കാണുന്ന ക്യാമറ ടാബിന് പകരമായാണ് കമ്മ്യൂണിറ്റി ടാബ് നല്‍കിയിരിക്കുന്നത്. പത്ത് ഗ്രൂപ്പുകള്‍ അടങ്ങുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഇതിലൂടെ സാധിക്കും. ‘സബ് ഗ്രൂപ്പുകള്‍’ എന്നാണ് ഈ ഗ്രൂപ്പുകളെ വിളിക്കുക. ഓരോ ഗ്രൂപ്പിലും 512 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കാം.ഇതില്‍ ഏതില്‍ അംഗമാകണം എന്ന് ആളുകള്‍ക്ക് തീരുമാനിക്കാം. കമ്മ്യൂണിറ്റിയില്‍ നിന്ന് പുറത്തുപോവാതെ തന്നെ ഗ്രൂപ്പുകളില്‍ നിന്ന് പുറത്ത് പോവാനും സാധിക്കും.ഒരു കമ്മ്യൂണിറ്റി നിര്‍മിച്ചാല്‍ അതിനുള്ളില്‍ ഒരു സബ് ഗ്രൂപ്പ് വാട്‌സാപ്പ് തന്നെ നിര്‍മിക്കും. അതിനെ അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് എന്ന് വിളിക്കും. അനൗണ്‍സ് മെന്റ് ഗ്രൂപ്പ് വഴി കമ്മ്യൂണിറ്റി അഡ്മിന്‍മാര്‍ അയക്കുന്ന സന്ദേശങ്ങള്‍ കമ്മ്യൂണിറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കാണാന്‍ സാധിക്കും.തൊഴിലിടങ്ങള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍, കൂട്ടായ്മകള്‍, വിപണനം തുടങ്ങി പലവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ബീറ്റാ ഉപഭോക്താക്കളായ കൂടുതല്‍ പേരിലേക്ക് വരും ആഴ്ചകളില്‍ തന്നെ ഫീച്ചര്‍ എത്തിയേക്കും.

Related Articles

Back to top button