Tech
Trending

5ജി-യില്‍ വന്‍ അവസരങ്ങൾ ഒരുങ്ങുന്നു

5ജി നെറ്റ്‌വർക്ക്‌ വിന്യാസത്തിന് ഒരുങ്ങുന്ന ടെലികോം മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍. 15,000 മുതല്‍ 20,000 പേരുടെ ഒഴിവുകള്‍ ഈ മേഖലയിലുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.5ജി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ ഡിസംബറോടുകൂടി ഇതില്‍ മൂന്നിലൊന്ന് ഒഴിവുകള്‍ നികത്തിയേക്കും.രാജ്യത്തെ വിവിധ സ്റ്റാര്‍ട്ട് അപ്പ് ജീവനക്കാരെയാണ് ഈ ഒഴിവുകള്‍ നികത്താനായി ടെലികോം കമ്പനികള്‍ ലക്ഷ്യമിടുന്നത്. 2020 ജനുവരി മുതല്‍ 23,000 പേര്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇ.ടി. ടെലികോം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. അടുത്ത രണ്ട് വര്‍ഷക്കാലത്തേക്ക് ടെലികോം മേഖലയില്‍ നിയമനങ്ങള്‍ നടക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ നിയമന സ്ഥാപനങ്ങള്‍ പറയുന്നത്.കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷക്കാലത്തിനിടയ്ക്ക് ടെലികോം കമ്പനികളില്‍ നിന്നും നിരവധി ജീവനക്കാര്‍ സ്റ്റാര്‍ട്ട് അപ്പുകളിലേക്ക് പോയിട്ടുണ്ടെന്നും ഇപ്പോള്‍, ഇതില്‍ സ്റ്റാര്‍ട്ട് അപ്പ് ജീവനക്കാര്‍ തിരിച്ചുവരവിന് ശ്രമിക്കുമെന്നും തൊഴില്‍ നിയമന സ്ഥാപനമായ ടീം ലീസ് സര്‍വീസസ് വൈസ് പ്രസിഡന്റ് എ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
15000 അവസരങ്ങള്‍ ഈ മേഖലകളില്‍ ഉണ്ടാവും. ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സൈബര്‍ സെക്യൂരിറ്റി, തുടങ്ങിയ മേഖലകളിലും 5ജിയുടെ ഭാഗമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

Related Articles

Back to top button