Tech
Trending

സോണിയുടെ പുത്തൻ ഷോട്ട്ഗണ്‍ മൈക്ക് എത്തി

സോണി ഇന്ത്യ പുതിയ ഷോട്ട്ഗണ്‍ മൈക്ക് പുറത്തിറക്കി. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് എളുപ്പം കൊണ്ടുനടക്കാവുന്നതും ഗുണമേന്മയുള്ള ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനും സഹായിക്കും വിധമാണ് ഇസിഎം-ജി1 എന്ന ഈ മോഡല്‍ തയ്യാറാക്കിയിരിക്കുന്നത്.പശ്ചാത്തലത്തില്‍ നിന്നുള്ള ബഹളം പരമാവധി കുറച്ച് നിങ്ങളുടെ ശബ്ദം പകര്‍ത്തിയെടുക്കാന്‍ ഈ മൈക്കിന് സാധിക്കും.10,290 രൂപയാണ് ഇസിഎം-ജി 1 മൈക്കിന്റെ വില. വീഡിയോ പകര്‍ത്തുമ്പോള്‍ കാറ്റിന്റെ ശബ്ദം കുറയ്ക്കുന്നതിനുള്ള വിന്‍ഡ് ഷീല്‍ഡും ഇതിനൊപ്പമുണ്ട്.കെട്ടിടങ്ങള്‍ക്കുള്ളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതിധ്വനി കുറയ്ക്കാനും മൈക്രോഫോണിനാവും.ഒരു റെക്കോര്‍ഡിങ് കേബിള്‍ മൈക്കിനൊപ്പമുണ്ടാവും. വിവിധ ക്യാമറകളുമായും സ്മാര്‍ട്‌ഫോണുകളുമായും ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണിത്.ഓണ്‍ലൈനിലും, ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഇസിഎം-ജി വണ്‍ മൈക്ക് ലഭിക്കും.

Related Articles

Back to top button