Big B
Trending

ഇന്ത്യയിലെ ആദ്യ ലേണ്‍ ഫാര്‍മ വിദ്യാഭ്യാസ പദ്ധതിയുമായി നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസി , രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു

നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസിയും ഇന്‍ഫോ പ്ലസ് ടെക്നോളജീസ്‌ പ്രൈവറ്റ് ലിമിറ്റഡ് യുകെയുമായി ലേണ്‍ ഫാര്‍മ ഡിജിറ്റല്‍ പഠന സംവിധാനത്തിനുള്ള ധാരണാപത്രം ഒപ്പിട്ടു.ഇന്ത്യയില്‍ തന്നെ ആദ്യമായി ഫാര്‍മസി പഠനമേഖലയില്‍ ലേണ്‍ ഫാര്‍മ ഡിജിറ്റല്‍ പഠന സംവിധാനമൊരുക്കുന്ന കോളേജാണ് നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസി. ലേണ്‍ ഫാര്‍മ ഡിജിറ്റല്‍ പഠനത്തിനുള്ള എം.ഒ.യു കൈമാറല്‍ ചടങ്ങ് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. 
കോവിഡ് മഹാമാരി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കടുത്ത സമ്മര്‍ദ്ദമാണ് സമ്മാനിച്ചതെന്ന് രമ്യ ഹരിദാസ് എംപി ചൂണ്ടിക്കാട്ടി. ക്ലാസ് മുറികളില്‍ നിന്നും ഗുരു നേരില്‍ പകര്‍ന്നിരുന്ന പാഠങ്ങള്‍ ഓണ്‍ലൈന്‍ ആയപ്പോള്‍ സ്വയം നവീകരിക്കാന്‍ നിര്‍ബന്ധിതമായ നിലയിലായി വിദ്യാഭ്യാസ മേഖല. ഐടി മേഖലയുടെ മികവിലൂടെ  പുതിയ പുതിയ സംവിധാനങ്ങള്‍ വന്നു. ഒരേ ബൗദ്ധിക നിലവാരമില്ലാത്ത ലോകത്തിന്‍റെ പല കോണുകളില്‍ ഇരിക്കുന്ന  വിദ്യാര്‍ഥികള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കുക എന്നത് അധ്യാപനത്തില്‍ സമ്മര്‍ദ്ദം കൂട്ടി. പുതിയ സംവിധാനങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സമ്മര്‍ദ്ദം കുറക്കാനായി നടപടികള്‍ സ്വീകരിച്ച് അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറെ മുന്നോട്ടു പോകാനും ആയി- രമ്യ ഹരിദാസ് പറഞ്ഞു.
ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സിലും എ.ഐ.സി.ടി.ഇയും അംഗീകരിച്ച സിലബസ് പൂര്‍ണതോതില്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫാര്‍മസി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോ പ്ലസ് പുതിയ പഠന രീതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ത്രീഡി ചിത്രീകരണങ്ങള്‍, അനുകരണ സംവിധാനങ്ങള്‍ എന്നിവയിലൂടെ നേരിട്ട് സിലബസിലെ ഓരോ ഭാഗങ്ങളും വിദ്യാര്‍ഥികള്‍ക്ക് അനായാസം മനസിലാക്കാവുന്ന തരത്തിലാണ് ലേണ്‍ ഫാര്‍മ ഡിജിറ്റല്‍ പഠന സംവിധാനമുള്ളത്. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂഷന്‍സ് ചെയര്‍മാന്‍ ഡോ.പി കൃഷ്ണദാസ് എം.ഒ.യു കൈമാറല്‍  ചടങ്ങില്‍ അധ്യക്ഷനായി. നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒ ഡോ.പി കൃഷ്ണകുമാര്‍, പികെ ദാസ് ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍ ഓഫ് ഓപറേഷന്‍സ് ഡോ. ആര്‍.സി കൃഷ്ണകുമാര്‍, ഇന്‍ഫോ പ്ലസ് ടെക്നോളജീസ് ഡയറക്ടര്‍ ജി.വി.എച്ച് പ്രസാദ്, പികെഡിഐഎംഎസ് പ്രിന്‍സിപ്പല്‍ ഡോ. എം.എ ആന്‍ഡ്രൂസ്, നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ.കെ പ്രഭു, എന്‍സിഇആര്‍സി പ്രിന്‍സിപ്പല്‍ ദോ.ടി അംബികാദേവിയമ്മ, ഫാര്‍മസി കോളേജ്  ഡീന്‍ ഡോ സപ്ന ശ്രീകുമാര്‍, ഇന്‍ഫോ പ്ലസ് വൈസ് പ്രസിഡന്റ് ഇന്ദ്രാണി എന്നിവര്‍ സംസാരിച്ചു. 

Related Articles

Back to top button