Big B
Trending

ആദായ നികുതിയടച്ചില്ലെങ്കിൽ ഓഹരി നിക്ഷേപകർ വെള്ളം കുടിക്കും

ആദായനികുതി വകുപ്പ് പുതിയതായി വികസിപ്പിച്ച ഇ ഫയലിങ് പോർട്ടൽവഴി നിക്ഷേപകരുടെ ഓഹരി ഇടപാടുകളുടെ വിവരങ്ങളും പരിശോധിക്കും.ആദായ നികുതി റിട്ടേൺ നൽകാത്ത ഓഹരി ഇടപാടുകാരെ കണ്ടെത്താനും പുതിയ സംവിധാനം പ്രയോജനപ്പെടും. എസ്ക്ചേഞ്ചിൽനിന്ന് ലഭിക്കുന്ന ഡാറ്റയും ഓഹരി നിക്ഷേപകർ നൽകുന്ന വിവരങ്ങളും ഒത്തുനോക്കി പൊരുത്തക്കേട് കണ്ടെത്തിയാൽ എളുപ്പത്തിൽ നടപടിയെടുക്കുകയാണ് ലക്ഷ്യം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് ശേഖരിക്കുന്ന ഡാറ്റ നിർമിത ബുദ്ധി ഉപയോഗിച്ചായിരിക്കും വിശകലനംചെയ്യുക.നടപ്പ് സാമ്പത്തികവർഷംതന്നെ ഇത് പ്രായോഗികതലത്തിൽ കൊണ്ടുവരാനാണ് ആദായനികുതി വകുപ്പ് ഉദ്ദേശിക്കുന്നത്. ഓഹരി വിപണിയിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളത്തത്തിൽ ഈയിടെയുണ്ടായ വർധനയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.എക്സ്ചേഞ്ച് ഇടപാടുകൾ പാൻ ഉപയോഗിച്ച് പോർട്ടൽ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. അതിനായി ഡെപ്പോസിറ്ററികൾ, ക്ലിയറിങ് കോർപറേഷൻസ് എന്നിവിടങ്ങളിൽനിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്തും. ഇടപാടുകളുടെ തത്സമയംതന്നെ ശേഖരിച്ചായിരിക്കും സൂക്ഷമപരിശോധന നടത്തുക.സെക്യൂരീറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഐടി വകുപ്പിന് ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുകമാത്രമായിരുന്നു നേരത്തെ ചെയ്തിരുന്നത്. പ്രത്യേകിച്ച് സംശയാസ്പദമായി ഇടപാടുകൾ നടക്കുമ്പോഴാണ് ഇത് പ്രയോജനപ്പെടുത്തിയിരുന്നത്.

Related Articles

Back to top button