Tech
Trending

ജിയോഫോണ്‍ നെക്‌സ്റ്റ് പുറത്തിറക്കൽ നീട്ടി

റിലയൻസ് ജിയോയുടെ ജിയോഫോൺ നെക്സ്റ്റ് സ്മാർട്ഫോൺ ദീപാവലിക്ക് മുമ്പ് പുറത്തിറക്കുമെന്ന് കമ്പനിയുടെ പ്രഖ്യാനം. സെപ്റ്റംബർ പത്തിന് പുറത്തിറിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.ഗൂഗിളുമായി ചേർന്ന് റിലയൻസ് ജിയോ നിർമിക്കുന്ന വിലകുറഞ്ഞ സ്മാർട്ഫോൺ ആണ് ജിയോഫോൺ. ഫോണിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആഗോളതലത്തിൽ വ്യവസായരംഗം നേരിടുന്ന സെമികണ്ടക്ടർ ക്ഷാമം നേരിടാനും ഫോൺ അവതരണം വൈകിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.ദീപാവലിയ്ക്ക് മുമ്പുള്ള ഉത്സവകാല സീസൺ ലക്ഷ്യമിട്ട് ഫോൺ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ഓഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോൺ ആയിരിക്കും ജിയോ ഫോൺ നെക്സ്റ്റ്. ജൂണിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 44-ാമത് വാർഷിക ജനറൽ മീറ്റിങിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രഖ്യാപിക്കപ്പെട്ടത്. ഫോണിന് 4000 രൂപയിൽ താഴെ ആയിരിക്കും വില എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Related Articles

Back to top button