Auto
Trending

ചൂടപ്പം പോലെ വിറ്റുുതീർന്ന് ബെന്‍സ് EQC-യുടെ ആദ്യ ബാച്ച്

ഇന്ത്യൻ നിരത്തുകളിലെ ആദ്യ ആഡംബര ഇലക്ട്രിക് എസ്.യു.വി. എത്തിച്ചതിന്റെ ക്രെഡിറ്റ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡസ് ആയിരുന്നു. EQC ഇലക്ട്രിക് എന്ന പേരിൽ എത്തിയ ഈ വാഹനത്തിന്റെ ആദ്യ ബാച്ച് ചൂടപ്പം പോലെയാണ് വിറ്റുതീർന്നത്. സ്വീകാര്യത നൽകിയ ആത്മവിശ്വാസത്തിൽ നിന്ന് രണ്ടാമത്തെ ബാച്ച് എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമാതാക്കൾ.2020 ഒക്ടോബറിലാണ് ആദ്യ ബാച്ച് എത്തിയത്. ആദ്യമെത്തിയ 50 യൂണിറ്റ് വെറും മൂന്ന് മാസത്തിനുള്ളിലാണ് വിറ്റു തീർന്നത്. ആദ്യ വരവിൽ ആറ് നഗരങ്ങളിലായിരുന്നു വിൽപ്പന എങ്കിലും രണ്ടാം തവണ ഇത് 50 നഗരങ്ങളിൽ വ്യാപിപ്പിക്കും.പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ എത്തുന്ന EQC-യുടെ രണ്ടാം ബാച്ച് ഒക്ടോബർ മാസത്തോടെ ഇന്ത്യൻ തീരത്ത് അണയുമെന്നാണ് റിപ്പോർട്ടുകൾ. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് മെഴ്സിഡസ് ആരംഭിച്ചിട്ടുണ്ട്. ഒരു വേരിയന്റിൽ മാത്രമാണ് മെഴ്സിഡസ് EQC ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. EQC 4മാറ്റിക്ക് എന്ന് പേരിട്ടിട്ടുള്ള ഈ വാഹനത്തിന് 1.07 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. മെഴ്സിഡസിന്റെ മിഡ്-സൈസ് എസ്.യു.വിയായ ജി.എൽ.സിയുടെ പ്ലാറ്റ്ഫോമിലാണ് ഈ വാഹനവുമെത്തുന്നത്. അതേസമയം, മെഴ്സിഡസ് റെഗുലർ വാഹനങ്ങളുമായി യാതൊരു സാമ്യവും അവകാശപ്പെടാനില്ലാതെയാണ് ഇലക്ട്രിക് വാഹനം ഡിസൈൻ ചെയ്തിട്ടുള്ളത്.ബെൻസിന്റെ റെഗുലർ വാഹനങ്ങളുടെ മുഖമുദ്രയായ ആഡംബരം ഇലക്ട്രിക്ക് മോഡലിലേക്ക് പറിച്ച് നട്ടിട്ടുണ്ട്. സ്റ്റൈലിഷ് ഡിസൈനിനൊപ്പം പ്രീമിയം ഫീച്ചറുകളും അകത്തളത്തിൽ സ്ഥാനം നേടിയിട്ടുണ്ട്. 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്ക്രീനുകളാണ് അകത്തളത്തെ പ്രധാന പ്രത്യേകത. ഇതിലാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററും നൽകിയിട്ടുള്ളത്. ഇതിനുപുറമെ, നിരവധി കണക്ടഡ് കാർ ഫീച്ചറുകളും ഇതിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്.ക്രോമിയം ആവരണത്തിൽ നൽകിയിട്ടുള്ള മൾട്ടി സ്ലാറ്റ് ഗ്രില്ല്, എൽ.ഇ.ഡി ഹെഡ്ലാമ്പും ഡിആർഎല്ലും, ഫെൻഡറിൽ EQ ബാഡ്ജിങ്ങും ഒന്നിക്കുന്നതാണ് മുന്നിലെ ഡിസൈൻ. വലിയ അലോയി വീലുകളാണ് ഈ വാഹനത്തിന്റെ വശങ്ങളെ ആകർഷകമാക്കുന്നത്. പിൻവശത്ത് എൽ.ഇ.ഡി ടെയ്ൽലൈറ്റുകൾ നൽകിയിട്ടുണ്ട്. ഇതിനൊപ്പം രണ്ട് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എൽ.ഇ.ഡി സ്ട്രിപ്പും പിൻവശത്തെ കൂടുതൽ സ്റ്റൈലിഷാക്കുന്നു. ടെയിൽ ഗേറ്റിന്റെ സൈഡിലായി EQC 400 എന്ന ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്.റേഞ്ചിന്റെ കാര്യത്തിലും EQC കുറവ് വരുത്തിയിട്ടില്ല. ഒറ്റത്തവണ ചാർജ് ചെയ്താൽ 470 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്. 80 കിലോവാട്ട് ലിഥിയം അയേൺ ബാറ്ററിയാണ് ഈ വാഹനത്തിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് EQC-യിൽ കരുത്ത് പകരുന്നത്. ഇത് മുന്നിലെയും പിന്നിലെയും ആക്സിലുകളിലായി ഘടിപ്പിച്ചിരുക്കുന്നു. ഇവ 402 ബിഎച്ച്പി പവറും 765 എൻഎം ടോർക്കുമേകും.

Related Articles

Back to top button