Big B
Trending

സോഷ്യല്‍ മീഡിയ ‘ഫിന്‍ഫ്‌ളുവന്‍സര്‍’ മാർക്കെതിരെ സെബി കുരുക്ക് മുറുകുന്നു

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്‌റ്റോക്ക് ടിപ്‌സ് ഉള്‍പ്പടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സെബി.സാമ്പത്തിക ഉപദേശങ്ങളും സ്‌റ്റോക്ക് ടിപ്‌സുകളും നല്‍കുന്നവര്‍ക്ക് ഉടന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും സെബി അംഗം എസ്.കെ മൊഹന്തി വ്യക്തമാക്കി. സെബി രജിസ്‌ട്രേഡ്‌ ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്‌സിന് ബാധകമായ നിയന്ത്രണങ്ങളാണ് സോഷ്യല്‍ മീഡിയ ഫിന്‍ഫ്‌ളുവന്‍സേഴ്‌സിനും കൊണ്ടുവരിക. നിശ്ചിത യോഗ്യതയോടെ ഇതിനായി സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കര്‍ശന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഉപദേശം നല്‍കാനെന്നും മൊഹന്തി പറഞ്ഞു.നിയന്ത്രണങ്ങളോ സെബിയുടെ മാനദണ്ഡങ്ങളോ മാനിക്കാതെ യൂട്യൂബ് ചാനലുകളിലൂടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുതിപ്പാണുണ്ടായിട്ടുണ്ട്. ടെലിഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെയും സ്റ്റോക്ക് ടിപ്പുകള്‍ നല്‍കുന്നത് വര്‍ധിച്ചതായി സെബി കണ്ടെത്തിയിട്ടുണ്ട്.പുതു സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി നീരിക്ഷണം കാര്യക്ഷമമാക്കുനുള്ള ശ്രമം സെബി തുടങ്ങിക്കഴിഞ്ഞു.സോഷ്യല്‍ മീഡിയയിലെ സാമ്പത്തിക ഉപദേശങ്ങള്‍ കണ്ണുമടച്ച് വിശ്വസിച്ച് നിരവധിപേരുടെ പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതാണ് സെബിയെ നടപടികള്‍ക്ക് പ്രേരിപ്പിച്ചത്.

Related Articles

Back to top button