Big B
Trending

പ്രവചനങ്ങള്‍ ശരിയാകുന്നു:എണ്ണവിലയില്‍ വന്‍ ഇടിവ്

വിപണി വിദഗ്ധരുടെ പ്രവചനങ്ങള്‍ ശരിവച്ച് രാജ്യാന്തര എണ്ണവിലയില്‍ വന്‍ ഇടിവ്. ആഴ്ചകള്‍ക്കുശേഷം ബാരല്‍ വില 100 ഡോളറിനരികേ എത്തി. റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നു 130 പിന്നിട്ട ബാരല്‍ വിലയിലാണ് ആശ്വാസം കണ്ടിരിക്കുന്നത്.റഷ്യയ്ക്കുമേല്‍ പശ്ചാത്യ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ ശക്തമാക്കവേ റഷ്യ, ഇന്ത്യയ്ക്കു കുറഞ്ഞവിലയ്ക്കു എണ്ണ വാഗ്ദാനം ചെയ്തിരുന്നു.യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ ബഹിഷ്‌കരിച്ചതോടെ റഷ്യയില്‍ എണ്ണ കെട്ടിക്കിടക്കുകയാണ്. റഷ്യയുടെ ഓഫര്‍ ഇന്ത്യ സ്വീകരിച്ചേക്കുമെന്ന സൂചന ശക്തമായതും വില കുറയാന്‍ കാരണമായി എന്നാണു വിലയിരുത്തല്‍.കുറഞ്ഞ വിലയ്ക്കു റഷ്യ എണ്ണ വാഗ്ദാനം ചെയ്തത് ഇന്ത്യ സ്വീകരിച്ചേക്കുമെന്നു വ്യക്തമായത് ഇന്ത്യയ്ക്ക് എണ്ണ നല്‍കിയിരുന്നവരെ വില കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയെന്നും സൂചനയണ്ട്.യൂറോപ്യന്‍ എണ്ണ ആവശ്യകതയുടെ 40 ശതമാനത്തിനുമേല്‍ നിറവേറ്റിയിരുന്നത് റഷ്യയാണ്. എന്നാല്‍ ആവശ്യകതയുടെ 80 ശതമാനവും എണ്ണ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഇന്ത്യ റഷ്യയില്‍ നിന്ന് 2- 3 ശതമാനം എണ്ണ മാത്രമാണ് വാങ്ങിയിരുന്നത്. കൂടാതെ യുദ്ധത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതും, ഒപെ്ക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നു വ്യക്തമാക്കിയതും എണ്ണവിലയില്‍ പ്രതിഫലിച്ചു. ഇന്നലെ മാത്രം ബാരല്‍ വിലയില്‍ ഏഴു ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. വരും നാളുകളില്‍ വില ഇനിയും കുറഞ്ഞേക്കും.

Related Articles

Back to top button