Auto
Trending

കരുത്തരില്‍ കരുത്തനായി സ്‌കോഡ കോഡിയാക് മടങ്ങിയെത്തുന്നു

ഇന്ത്യയിൽ നിലവിലുള്ള ഏല്ലാ വാഹന ശ്രേണികളിലും പ്രതിനിധികളെ എത്തിക്കാനും ഇന്ത്യൻ വിപണിയിൽ കരുത്തൻ സാന്നിധ്യമാകാനുമുള്ള നീക്കത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സ്കോഡ. ഹാച്ച്ബാക്ക് ഒഴികെയുള്ള എല്ലാ ശ്രണിയിലും സാന്നിധ്യമാകാനും സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ എസ്.യു.വി. ശ്രേണിയിൽ സ്കോഡയുടെ പ്രതിനിധിയായ കോഡിയാക് എസ്.യു.വിയുടെ മുഖം മിനുക്കിയ പതിപ്പ് വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്.നാല് വർഷം മുമ്പ് ഇന്ത്യയിലെത്തിയ ഈ വാഹനം കഴിഞ്ഞ ഏപ്രിലിലാണ് ആദ്യ മുഖംമിനുക്കലിന് വിധേയമായത്. ഈ വാഹനത്തിന്റെ 2022 പതിപ്പാണ് ജനവരി 10-ന് നിരത്തുകളിൽ അവതരിപ്പിക്കാൻ ഒരുങ്ങിയിട്ടുള്ളത്. ഇതിനോടകം തന്നെ അനൗദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചിട്ടുള്ള കോഡിയാക് ജനുവരി 14 മുതൽ തന്നെ വിതരണം ആരംഭിച്ചേക്കുമെന്നും സൂചനയുണ്ട്. സ്കോഡയുടെ ഔറംഗാബാദ് പ്ലാന്റിൽ ഈ വാഹനത്തിന്റെ നിർമാണം ആരംഭിച്ചതായാണ് വിവരം.സ്പോർട്ട്ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ഈ വാഹനം എത്തുക. കോഡിയാക്കിന്റെ അടിസ്ഥാന വേരിയന്റിന് 36.50 ലക്ഷം രൂപയായിരിക്കും വിലയെന്നും അഭ്യൂഹങ്ങളുണ്ട്. മെക്കാനിക്കലായുള്ള മാറ്റമായിരിക്കും ഇതിലെ പ്രധാന പുതുമയെന്നാണ് പ്രതിക്ഷിക്കുന്നത്. മുമ്പ് എത്തിയിരുന്ന 1.5 ലിറ്റർ ഡീസൽ എൻജിന് പകരമായി 190 ബി.എച്ച്.പി. പവറും 320 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും നൽകുക.ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്സ് ആയിരിക്കും ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുക. ഇതിനൊപ്പം ഓൾ വീൽ ഡ്രൈവ് (എ.ഡബ്ല്യു.ഡി.) സംവിധാനവും നൽകുന്നുണ്ട്. സ്റ്റാന്റേഡ്, സ്പോട്ട്, കംഫോർട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡലുകളും 2022 കോഡിയാക്കിന്റെ സവിശേഷതയാകും. ലുക്കിലും ഫീച്ചറുകളിലും 2021-ൽ വിപണിയിൽ എത്തിയ കോഡിയാക്കിന് സമാനമായിരിക്കും പുതിയ മോഡലുമെന്നാണ് വിവരങ്ങൾ.സ്പോർട്ട്ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ഈ വാഹനം എത്തുക. കോഡിയാക്കിന്റെ അടിസ്ഥാന വേരിയന്റിന് 36.50 ലക്ഷം രൂപയായിരിക്കും വിലയെന്നും അഭ്യൂഹങ്ങളുണ്ട്. മെക്കാനിക്കലായുള്ള മാറ്റമായിരിക്കും ഇതിലെ പ്രധാന പുതുമയെന്നാണ് പ്രതിക്ഷിക്കുന്നത്. മുമ്പ് എത്തിയിരുന്ന 1.5 ലിറ്റർ ഡീസൽ എൻജിന് പകരമായി 190 ബി.എച്ച്.പി. പവറും 320 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും നൽകുക.ഫീച്ചർ സമ്പന്നമായായിരിക്കും കോഡിയാക്കിന്റെ ഉയർന്ന വേരിയന്റ് എത്തുക. ഡൈനാമിക ഷാസി കൺട്രോൾ ആണ് ഇതിൽ പ്രധാനം. ഡ്രൈവിങ്ങ് ക്യാരക്ടറസ്റ്റിക്സ് ഡ്രൈവറിന് തന്നെ ക്രമീകരിക്കാൻ സാധിക്കുന്നതാണ് ഈ സംവിധാനം. ഇതിനൊപ്പം വെന്റിലേറ്റഡ് സീറ്റുകളും 360 ഡിഗ്രി ക്യാമറയും ഈ വാഹനത്തിൽ ഒരുങ്ങുന്നുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ ഉൾപ്പെടെയുള്ളവ മുൻ മോഡലിലേത് ഈ വാഹനത്തിൽ നൽകിയേക്കും.

Related Articles

Back to top button