Tech
Trending

ഒമെന്‍ ഗെയിമിങ് 15 ലാപ്‌ടോപ്പ് വിപണിയിലെത്തി

ഗെയിമിങ് സ്പേസിൽ ഏറ്റവും പുതിയ അഞ്ചാം തലമുറ എ.എം.ഡി പ്രൊസസർ അടങ്ങിയ ഒമെൻ 15 ലാപ്ടോപ്പ് അവതരിപ്പിച്ച് എച്ച്.പി. ശക്തമായ എഎംഡി റൈസൺ 5000 സീരീസ് പ്രോസസർ, റേഡിയോൺ ഗ്രാഫിക്സ്, എൻവീഡിയ ജിഫോഴ്സ് ആർടിഎക്സ് 3060 ആർക്കിടെക്ചറിൽ നിന്നുള്ള 6 ജി.ബി ജി ഡി ഡി ആർ 6 ഡെഡിക്കേറ്റഡ് ഗ്രാഫിക്സ്, ചൂട് നിയന്ത്രണത്തിനായി ടെമ്പസ്റ്റ് കൂളിങ് എന്നിങ്ങനെ നിരവധി സാങ്കേതികവിദ്യകൾ ഈ ലാപ്ടോപ്പിൽ ഉപയോഗിച്ചിരിക്കുന്നു.ശ്രദ്ധേയമായ സ്പെസിഫിക്കേഷനുകളോടു കൂടിയ ഒമെൻ 15 ഇപ്പോൾ 1,12,990 രൂപയ്ക്ക് ലഭ്യമാണ്. ആകർഷകമായ ആനുകൂല്യങ്ങളാണ് എച്ച്.പി ഇന്ത്യ ഈ ഉത്സവ സീസണിൽ ഒമെൻ 15-ന് പ്രഖ്യാപിച്ചിട്ടുള്ളത്. 2022 ജനുവരി 31-നുള്ളിൽ വാങ്ങുന്നവർക്ക് രണ്ട് വർഷത്തെ അധിക വാറന്റി (12,999/ രൂപ വിലയുള്ളത്) വെറും 2499/ രൂപയ്ക്കും മൂന്ന് വർഷത്തെ പ്രൊട്ടജന്റ് ആന്റിവൈറസ് സബ്സ്ക്രിപ്ഷനും സൗജന്യ എച്ച്. പി വയർലെസ് മൗസും ലഭിക്കും.മൾട്ടി സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ് സി പോർട്ട്, സ്ലീപ്പ്ചാർജ് പിന്തുണയ്ക്കുന്ന സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ് എ പോർട്ട്, രണ്ട് സൂപ്പർസ്പീഡ് ടൈപ്പ് എ യുഎസ്ബി പോർട്ടുകൾ, എച്ച്ഡിഎംഐ പോർട്ട്, മിനി ഡിസ്പ്ലേ പോർട്ട്, ഹെഡ് ഫോൺ/മൈക്രോഫോൺ കോംബോ എന്നിവയുൾപ്പെടെ വിപുലമായ പോർട്ടുകൾ പ്ലഗ് ചെയ്ത് പ്ലേ ചെയ്യാം. ആർജിബിയോട് കൂടിയ ഫുൾ-സൈസ് ബാക്ക്ലിറ്റ് കീബോർഡും മൾട്ടി ടച്ച് പിന്തുണയുള്ള എച്ച്പി ഇമേജ് പാഡും ഒമെൻ വാഗ്ദാനം ചെയ്യുന്നു.16.6-ഇഞ്ച് ഡയഗണൽ എഫ്.എച്ച്.ഡി, മൈക്രോ-എഡ്ജ്, 1920×1080 റെസല്യൂഷൻ ഉറപ്പ് നൽകുന്ന ആന്റി ഗ്ലെയർ ബെസൽ ഡിസ്പ്ലേയോടൊപ്പം ഡ്യുവൽ സ്പീക്കർ, ബി ആൻഡ് ഒ ഓഡിയോ എന്നിവ ചേർന്ന് സമാനതകളില്ലാത്ത ഗെയിമിങ് അനുഭവമാണ് ഒമെൻ ജിഫോഴ്സ് ആർടിഎക്സ് 3060 നൽകുക.വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എ.എം.ഡി റൈസൻ 7 പ്രോസസർ 4.4 ജി എച്ച് ഇസഡ് വരെ വേഗത വാഗ്ദാനം ചെയ്യുന്നു, കൂടാതെ 16 എംബി എൽ 3 കാഷെയുമുണ്ട്. 1 ടി.ബി എസ്എസ്ഡി സ്റ്റോറേജും 16 ജി.ബി ഡിഡിആർ 4 3200 എസ്ഡി റാമും ലഭ്യമാണ്. മൈക്ക സിൽവർ നിറത്തിലുള്ള പുതിയ എച്ച്.പി ഒമെൻ 15 ന് 2.37 കിലോഗ്രാം ഭാരമാണുള്ളത്.ഫാസ്റ്റ് ചാർജിംഗ് (45 മിനിറ്റിനുള്ളിൽ 0-50%) സാധ്യമാക്കുന്ന ലിഥിയം അയൺ ബാറ്ററി എട്ട് മണിക്കൂർ വരെ ബാറ്ററി ലൈഫ് നിലനിർത്തുന്നു.

Related Articles

Back to top button