Auto
Trending

നിരത്തിലെ രാജാവാകാന്‍ കുശക്

ഇന്ത്യക്കു വേണ്ടി ഇന്ത്യയിൽത്തന്നെ ചെക്ക് നിർമാതാക്കളായ ‘സ്കോഡ’ നിർമിക്കുന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനമാണ് കുശക്. ‘കുശക്’ എന്നത് സംസ്കൃത വാക്കാണ്. അർഥം ‘ചക്രവർത്തി’ എന്നും ‘രാജാവ്’ എന്നുമൊക്കെയാണ്. ഇന്ത്യയിലെ പുതിയ ചക്രവർത്തിയാകാനുള്ള ശ്രമത്തിലാണ് കുശകിനെയും കൊണ്ട് സ്കോഡ ഒരുങ്ങുന്നത്.ജൂണിൽ കുശകിന്റെ നിർമാണം പൂർണ തോതിലാകുമെന്നും ജൂലായിൽ വാഹനം എത്തിത്തുടങ്ങുമെന്നും കമ്പനി മേധാവി ട്വീറ്റ് ചെയ്തു. ‘വിഷൻ ഇൻ’ എന്ന പേരിൽ വികസിപ്പിച്ച എസ്.യു.വി.ക്കുള്ള പേര് ഈ വർഷം ആദ്യമാണ് സ്കോഡ ഓട്ടോ ഇന്ത്യ വെളിപ്പെടുത്തിയത്. ജനുവരിയിൽത്തന്നെ കാറിന്റെ പ്രി-പ്രൊഡക്ഷൻ മാതൃകയും സ്കോഡ അനാവരണം ചെയ്തു.


ഇന്ത്യയിലെ കുതിപ്പിന് ലക്ഷ്യമിടുന്ന ‘2.0 പ്രൊജക്ടി’ന്റെ ഭാഗമായ കുശക്കിന് അടിത്തറയാവുന്നത് എം.ക്യു.ബി.എ. സീറോ ഇൻ പ്ലാറ്റ്ഫോമാണ്. ഇതിൽ നിർമിക്കുന്ന ആദ്യ മോഡലാണ് കുശക്. പുതിയതാണ് ഗ്രിൽ, എൽ.ഇ.ഡി. ഹെഡ്ലാമ്പും സ്കിഡ് പ്ലേറ്റും റൂഫ് റെയിലും 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലും സ്കോഡ ബാഡ്ജിങ് നൽകിയുള്ള ടെയ്ൽഗേറ്റും ഒക്കെയായിട്ടായിരിക്കും വരവ്.ഫീച്ചറുകളുടെ കലവറയാണ് അകത്തളം. 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, പിൻനിരയിലും എ.സി. വെന്റുകൾ, എം.ഐ.ഡി. ഇൻസ്ട്രമെന്റ് കൺസോൾ, ആംബിയന്റ് ലൈറ്റിങ്, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്, വയർലെസ് ചാർജിങ് തുടങ്ങിയവയൊക്കെ കാറിൽ പ്രതീക്ഷിക്കാം.രണ്ട് എൻജിൻ സാധ്യതകളോടെയാവും കുശക് എത്തുകയെന്നാണ് പ്രതീക്ഷ. ഒരു ലിറ്റർ ടി.എസ്.ഐ. പെട്രോളും 1.5 ലിറ്റർ ടി.എസ്.ഐ. പെട്രോളും. ഒരു ലിറ്റർ ടർബോ എൻജിന് കൂട്ട് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുകളാവും. ശേഷിയേറിയ ടർബോ പെട്രോൾ എൻജിനൊപ്പമെത്തുക ഏഴ് സ്പീഡ് ഡി.എസ്.ജി. ഗിയർബോക്സും.ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എം.ജി. ഹെക്ടർ, ടാറ്റ ഹാരിയർ, ജീപ്പ് കോംപസ് തുടങ്ങിയവയായിരിക്കും ഇന്ത്യയിൽ കുശകിന്റെ എതിരാളികൾ. 12 ലക്ഷം രൂപ മുതലാണ് കുശകിന് പ്രതീക്ഷിക്കുന്ന വില.

Related Articles

Back to top button