Tech
Trending

ടെക്‌നോ സ്പാർക്ക് 7 പ്രോ ഇന്ത്യൻ വിപണിയിലെത്തി

ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്‌നോ സ്പാർക്ക് 7 പ്രോ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. പോക്കോ M3, റിയൽമി C25, സാംസങ് ഗാലക്‌സി M12 എന്നീ സ്മാർട്ട്ഫോണുകളോട് മത്സരിക്കുന്ന ടെക്‌നോ സ്പാർക്ക് 7 പ്രോയുടെ 4 ജിബി റാം വേരിയന്റിന് 9,999 രൂപയും 6 ജിബി റാം പതിപ്പിന് 10,999 രൂപയുമാണ് വില.ആൽപ്സ് ബ്ലൂ, മാഗ്നെറ്റ് ബ്ലാക്ക്, സ്പ്രൂസ് ഗ്രീൻ എന്നീ നിറങ്ങളിൽ വാങ്ങാവുന്ന ടെക്‌നോ സ്പാർക്ക് 7 പ്രോയുടെ വില്പന ഇന്നുമുതൽ ആരംഭിക്കും. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷൻ ഫോൺ വാങ്ങുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും.


ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഹൈഒഎസ് 7.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ടെക്നോ സ്പാർക്ക് 7 പ്രോ പ്രവർത്തിക്കുന്നത്. 6.6 ഇഞ്ച് എച്ച്ഡി+ (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്.ഒക്ടാകോർ മീഡിയടെക് ഹീലിയോ G80 SoC പ്രോസസ്സർ 6 ജിബി വരെ ഡിഡിആർ 4 എക്സ് റാമുമായി ചേർന്ന് പ്രവർത്തിക്കുന്നു.48 മെഗാപിക്സൽ പ്രൈമറി സെൻസർ (എഫ്/1.8 ലെൻസ്), 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഐ ലെൻസ് എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമെറയാണ് ഫോണിന്. ക്യാമറ സജ്ജീകരണത്തിൽ ഒരു ക്വാഡ് എൽഇഡി ഫ്ലാഷുമുണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, ടെക്നോ സ്പാർക്ക് 7 പ്രോയിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ സെൻസറാണ്. എഫ് / 2.0 അപ്പർച്ചർ ലെൻസും ഡ്യുവൽ ഫ്ലാഷ് മൊഡ്യൂളും ഈ ക്യാമറയിലുണ്ട്.35 മണിക്കൂർ ടോക്ക് ടൈം അല്ലെങ്കിൽ 34 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈം അവകാശപ്പെടുന്ന 5,000 എംഎഎച്ച് ലിഥിയം-പോളിമർ ബാറ്ററിയാണ് ഫോണിൽ. 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകൾ.

Related Articles

Back to top button