Auto
Trending

ഫോണിനേയും വിന്‍ഡോസ് കംപ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന ‘Your Phone’ ആപ്പിന് ഇനി പുതിയ പേര്

ആന്‍ഡ്രോയിഡ് ഫോണുകളേയും വിന്‍ഡോസ് കംപ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ‘യുവര്‍ ഫോണ്‍’ ആപ്ലിക്കേഷന്റെ പേര് ഫോണ്‍ ലിങ്ക് എന്നാക്കി മാറ്റി. പുതിയ വിന്‍ഡോസ് 11 ഓഎസിന് അനുയോജ്യമായ വിധത്തിലുള്ള ഡിസൈന്‍ മാറ്റങ്ങളോടുകൂടിയാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.വിന്‍ഡോസിന്റെ പതിവ് ശൈലിയില്‍ നിന്നും മാറി കാലത്തിനിണങ്ങുന്നതും വിപണിയില്‍ മത്സരിക്കാന്‍ വിന്‍ഡോസ് കംപ്യൂട്ടറുകളെ പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് വിന്‍ഡോസ് 11 രൂപകല്‍പന. പുതിയ ഐക്കണുകള്‍, റൗണ്ടഡ് എഡ്ജുകള്‍, ഡാര്‍ക്ക് ലൈറ്റ് തീമുകള്‍ക്ക് ഇണങ്ങുന്ന പുതിയ നിറങ്ങള്‍ എന്നിവ അതില്‍ പെടും.കംപ്യൂട്ടറിലെ ഫോണ്‍ ലിങ്ക് ആപ്പിലും ഡിസൈനില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിലവില്‍ സന്ദേശങ്ങള്‍, ഫോട്ടോകള്‍, ആപ്പുകള്‍ എന്നിവയ്ക്കായുള്ള സൈഡ് നാവിഗേഷന്‍ പാനല്‍ നിങ്ങളുടെ ഫോണിന്റെ സ്റ്റാറ്റസ്, ക്വിക്ക് സെറ്റിംഗ്‌സ് ടോഗിള്‍ എന്നിവയ്ക്ക് താഴെയായുള്ള നോട്ടിഫിക്കേഷനില്‍ പാനലില്‍ കാണാന്‍ കഴിയുക. എന്നാല്‍ പുതിയ ഡിസൈനില്‍ ആപ്പിന്റെ മുകളിലായി ഈ ഫീച്ചറുകള്‍ ലഭിക്കും. ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നുള്ള അറിയിപ്പുകള്‍ കൂടുതല്‍ മികച്ച ശൈലിയില്‍ കാണാനും പുതിയ രൂപകല്‍പന അനുവദിക്കും.നിങ്ങളുടെ വിന്‍ഡോസ് ലാപ്‌ടോപ്പില്‍ നിന്നും ഡെസ്‌ക്ടോപ്പില്‍ നിന്നും ഫോണ്‍ വിളിക്കാനും, സന്ദേശങ്ങള്‍ വായിക്കാനും അയക്കാനുമെല്ലാം സഹായകമാവുന്ന സേവനമാണ് ഫോണ്‍ ലിങ്ക്. ഫോണിനെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുക. ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഫോണ്‍ എടുക്കാതെ തന്നെ മറ്റുള്ളവരോട് സംസാരിക്കാന്‍ ഇത് സഹായിക്കും.

Related Articles

Back to top button