Auto
Trending

ഹൈലക്‌സിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ടൊയോട്ടയുടെ ലൈഫ് സ്റ്റൈല്‍ പിക്ക്അപ്പ് ട്രക്ക് ഹൈലക്‌സ് വിപണിയില്‍ എത്തിത്തുടങ്ങി. 4×4 എം.ടി. സ്റ്റാന്റേഡ്, 4×4 എം.ടി. ഹൈ, 4×4 എ.ടി. ഹൈ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 33.99 ലക്ഷം, 35.80 ലക്ഷം, 36.80 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. വാഹനം മാസങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശനത്തിനെത്തിച്ചെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. ബുക്കിങ്ങ് തുറന്നെങ്കിലും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുകയായിരുന്നു.ആഗോള നിലവാരമുള്ള എന്‍ജിനിയറിങ്ങ്, ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങള്‍, പുതുതലമുറ ഫീച്ചറുകള്‍ നല്‍കുന്ന സൗകര്യം തുടങ്ങിയ ഘടകങ്ങളാണ് ഈ വാഹനത്തിന് ലോകമെമ്പാടും ജനപ്രീതി നല്‍കുന്നതെന്നാണ് ടൊയോട്ടയുടെ വാദം.ഇന്ത്യന്‍ നിരത്തുകളില്‍ തുടക്കകാരനാണെങ്കിലും അഞ്ച് പതിറ്റാണ്ടിന്റെയും എട്ട് തലമുറകളുടെയും പാരമ്പര്യമുള്ള വാഹനമാണ് ടൊയോട്ടയുടെ ഹൈലക്‌സ് ലൈഫ് സ്റ്റൈല്‍ ട്രക്ക്. 20 മില്ല്യണില്‍ അധികം യൂണിറ്റിന്റെ വില്‍പ്പനയും നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടൊയോട്ടയുടെ ഐ.എം.വി.2 പ്ലാറ്റ്ഫോമിലാണ് ഹൈലെക്സും ഒരുങ്ങിയിട്ടുള്ളത്. 5285 എം.എം. നീളവും 3080 എം.എം. വീല്‍ബേസുമാണ് ഹൈലെക്സ് പിക്ക്അപ്പിനുള്ളത്. ഹെക്സാഗണല്‍ ഗ്രില്ല്, സ്വപ്റ്റ്ബാക്ക് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, മസ്‌കുലര്‍ ബമ്പര്‍, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, സൈഡ് ഫുട്ട് സ്റ്റെപ്പ്, ബോഡ് ക്ലാഡിങ്ങ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പ്, എന്നിവയാണ് ഹൈലെക്സിന്റെ ഡിസൈന്‍ ഹൈലൈറ്റ്.ഫോര്‍ച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും സമാനമായ ആഡംബര അകത്തളവുമാണ് ഹൈലെക്സിലുള്ളത്. തുകലില്‍ പൊതിഞ്ഞിട്ടുള്ള അപ്പ്ഹോള്‍സ്ട്രി, എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന മുന്‍നിര സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഇന്റീരിയറിനെ ഫീച്ചര്‍ സമ്പന്നമാക്കും.ടൊയോട്ടയുടെ പ്രീമിയം എസ്.യു.വി. മോഡലായ ഫോര്‍ച്യൂണറില്‍ നല്‍കിയിട്ടുള്ള 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹൈലക്സിനും കരുത്തേകുന്നത്. ഈ എന്‍ജിന്‍ 201 ബി.എച്ച്.പി. പവറും 420 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഹൈലക്‌സ് എത്തുന്നുണ്ട്.

Related Articles

Back to top button