Tech
Trending

6000 mAh ബാറ്ററിയുമായി ഗാലക്‌സി എം33 5ജി വിപണിയിലെത്തി

സാംസങിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ ഗാലക്‌സി എം33 5ജി പുറത്തിറക്കി. എം32 5ജിയുടെ പിന്‍ഗാമിയാണിത്.സാംസങ് ഗാലക്‌സി എം33 5ജിയുടെ 6 ജിബി റാം + 128 ജിബി പതിപ്പിന് വില 17999 രൂപയാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 19499 രൂപയാണ് വില. ഓഷ്യന്‍ ബ്ലൂ, ഗ്രീന്‍ എന്നീനിറങ്ങളില്‍ ഏപ്രില്‍ 8 മുതല്‍ ഫോണുകള്‍ വില്‍പനയ്‌ക്കെത്തും. 6000 എംഎഎച്ച് ബാറ്ററിയും 120 ഹെര്‍ട്‌സ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും ഇതിന്റെ മുഖ്യ സവിശേഷതയാണ്.1080 x 2408 പിക്‌സല്‍ റസലൂഷനുള്ള 6.6 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്.സാംസങ് എക്‌സിനോസ് 1280 5എന്‍എം പ്രൊസസര്‍ ആണിതിന്.നാല് ക്യാമറകളുണ്ട് ഇതിന്. 50 എംപി പ്രധാന ക്യാമറ, 5 എംപി അള്‍ട്രാവൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍, 2 എംപി മാക്രോ സെന്‍സര്‍ എന്നിവ നല്‍കിയിട്ടുണ്ട്. സെല്‍ഫിയ്ക്കായി 8 എംപി ക്യാമറയാണുള്ളത്.സെല്‍ഫി ക്യാമറ സ്ഥാപിക്കുന്നതിനായി ഡിസ്‌പ്ലേയില്‍ V ആകൃതിയിലാണ്.6000 എംഎഎച്ച് ബാറ്ററിയില്‍ 25 വാട്ട് ചാര്‍ജിങ് സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ്12 അധിഷ്ഠിത വണ്‍ യുഐ 4.1 ആണിതില്‍. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ്, ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാവം, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഇതില്‍ പെടുന്നു.

Related Articles

Back to top button