Big B
Trending

റെക്കോർഡ് കുറിച്ച് ജിഎസ്ടി വരുമാനം

ജിഎസ്ടി ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ റെക്കോർഡ് വരുമാനം മാർച്ചിൽ. 1.42 ലക്ഷം കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ജനുവരിയിലെ 1.4 ലക്ഷം കോടിയെന്ന റെക്കോർഡാണ് മറികടന്നത്. 2021 മാർച്ചിനെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വർധനയും 2020 മാർച്ചിനെ അപേക്ഷിച്ച് 46 ശതമാനത്തിന്റെയും വർധനയുണ്ടായി. കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി)– 25,830 കോടി, സംസ്ഥാന ജിഎസ്ടി(എസ്ജിഎസ്ടി)–32,378 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–74,470 കോടി, സെസ്– 9,417 കോടി എന്നിങ്ങനെയാണ് വരുമാനം. കേരളത്തിന്റെ ജിഎസ്ടി വരുമാനം 2,089 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ മാസം കേരളത്തിന് ലഭിച്ചത് 1,828 കോടിയും. ഇതനുസരിച്ച് 14 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്.

Related Articles

Back to top button