Uncategorized
Trending

ഓണ്‍ലൈന്‍ കച്ചവടത്തിന് ടാറ്റയുടെ സൂപ്പർ ആപ്പ് ഏപ്രിൽ 7ന് എത്തും

ഇന്ത്യയിലെ മുൻനിര കമ്പനിയായ ടാറ്റ ഗ്രൂപ്പും ഓൺലൈൻ കച്ചവടത്തിലേക്ക് ഇറങ്ങുകയാണ്. ഏപ്രിൽ 7 ന് ടാറ്റയുടെ സൂപ്പർ ആപ്പ് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ടാറ്റ നിയു (Neu) എന്ന പേരിലുള്ള ‘സൂപ്പർ ആപ്പ്’ ഏപ്രിൽ 7 ന് പൊതുജനങ്ങൾക്കായി അവതരിപ്പിക്കാനാണ് പദ്ധതി. ആപ്പ് അവതരിപ്പിക്കുന്നത് സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക ആപ്പിലും പ്ലേ സ്റ്റോർ പേജിലും വെളിപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യന്‍ ബിസിനസ് രംഗത്തെ പഴയ പടക്കുതിരയായ ടാറ്റ വീണ്ടും സജീവമാകാന്‍ തന്നെയാണ് പദ്ധതിയിടുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ കമ്പനിയെ ആധുനികവല്‍ക്കരിക്കാനുള്ള നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. അമേരിക്കൻ ഇ-കൊമേഴ്‌സ് ഗ്രൂപ്പായ ആമസോൺ, പ്രാദേശിക ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോമുകളുമായി മൽസരിക്കാൻ ലക്ഷ്യമിട്ടാണ് ടാറ്റയുടെ ഓൺലൈൻ കച്ചവട ആപ്പ് വരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിൽ ഏകദേശം 1.45 ലക്ഷം കോടി രൂപ (20 ബില്ല്യന്‍ ഡോളര്‍) നിക്ഷേപം നേടിയ റിലയന്‍സിന്റേതിനു സമാനമായ നീക്കം നടത്താനാണ് ടാറ്റയും ഉദ്ദേശിക്കുന്നത്. ഏകദേശം 103 ബില്ല്യന്‍ ഡോളറാണ് ടാറ്റയുടെ ഇപ്പോഴത്തെ വിപണി മുല്യം. ഈ വര്‍ഷം തന്നെ കൂടുതല്‍ നിക്ഷേപകരെ കമ്പനിയിൽ എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഒപ്പം തങ്ങള്‍ക്ക് ഒരു ആങ്കര്‍ (achor-സ്ഥിരത നല്‍കുന്ന) നിക്ഷേപകനെ കണ്ടെത്താനും കമ്പനി ശ്രമിക്കുന്നുണ്ട്.

Related Articles

Back to top button