Auto
Trending

ബൈക്കുകളുടെ വില ഉയര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യയിലെ മുൻനിര മിഡ്-സൈസ് ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് ഏതാനും മോഡലുകളുടെ വില വർധിപ്പിക്കുന്നു. അടുത്തിടെ വിപണിയിൽ എത്തിയ മീറ്റിയോർ 350, ട്വിൻസ് മോഡലായ കോണ്ടിനെന്റൽ ജി.ടി., ഇന്റർസെപ്റ്റർ, ഹിമാലയൻ എന്നീ ബൈക്കുകളുടെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. ക്രൂയിസർ ബൈക്ക് ശ്രേണിയിൽ എത്തിയിട്ടുള്ള മീറ്റിയോറിനാണ് ഏറ്റവും കൂടുതൽ വർധിപ്പിച്ചിട്ടുള്ളത്.ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് മീറ്റിയോർ ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ഇതിൽ ഉയർന്ന വകഭേദമായ സൂപ്പർനോവയ്ക്ക് 10,048 രൂപയാണ് ഉയർത്തിയിട്ടുള്ളത്. താഴ്ന്ന വകഭേദങ്ങളായ ഫയർബോൾ, സ്റ്റെല്ലാർ എന്നിവയ്ക്ക് യഥാക്രമം 9441 രൂപയും 9556 രൂപയുമാണ് വില ഉയർത്തിയിട്ടുള്ളത്. ഇതോടെ 2.16 ലക്ഷം രൂപ മുതൽ 2.34 ലക്ഷം രൂപ വരെയാണ് മീറ്റിയോറിന്റെ ചെന്നൈയിലെ ഓൺറോഡ് വില.


റോയൽ എൻഫീൽഡ് ബൈക്ക് നിരയിലെ ഏറ്റവും കരുത്തൻ മോഡലുകളായ കോണ്ടിനെന്റൽ ജി.ടി.650, ഇന്റർസെപ്റ്റർ 650 എന്നീ വാഹനങ്ങൾക്കും വില വർധിപ്പിച്ചിട്ടുണ്ടെന്ന് റോയൽ എൻഫീൽഡ് അറിയിച്ചു. കോണ്ടിനെന്റൽ ജി.ടി. 650 മോഡലുകൾക്ക് 6,538 രൂപ മുതൽ 6809 രൂപ വരെയാണ് വില ഉയർത്തിയിട്ടുള്ളത്. അതേസമയം, ഇന്റർസെപ്റ്റർ 650-ന് 6051 രൂപ മുതൽ 6486 രൂപ വരെയാണ് വർധിപ്പിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്കായ ഹിമാലയനും വില വർധിപ്പിച്ചിട്ടുണ്ട്. 4614 രൂപ വരെയാണ് ഈ മോഡലിന്റെ വിലയിൽ വരുത്തിയിട്ടുള്ള വർധനവ്. വ്യത്യസ്ത നിറങ്ങളുടെ അടിസ്ഥാനത്തിൽ 4468 രൂപ മുതൽ 4614 രൂപ വരെയാണ് ഉയർത്തിയിട്ടുള്ളത്. ജൂലൈ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.വാഹനങ്ങളുടെ നിർമാണ സാമഗ്രികളുടെ വില വർധിച്ചതാണ് വില വർധനവിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാഹനം നിർമിക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റീൽ ഉൾപ്പെടെയുള്ള വസ്തുകളുടെ വില വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button