Big B
Trending

ബാങ്ക് ജീവനക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത അവധി: നിര്‍ദേശവുമായി ആര്‍ബിഐ

ട്രെഷറി പ്രവര്‍ത്തനങ്ങൾ ഉൾപ്പെടെ സെൻസിറ്റീവ് പൊസിഷനുകളിൽ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത അവധി നൽകാൻ ബാങ്കുകൾക്ക് ആര്‍ബിഐയുടെ നിര്‍ദേശം. പൊതു അവധി ദിവസങ്ങൾക്കും മറ്റ് അവധികൾക്കും പുറമെയാണിത്. വര്‍ഷത്തിൽ ആണ് ഈ നിര്‍ബന്ധിത ലീവ്.സഹകരണ ബാങ്കുകൾക്കും റൂറൽ ഡെവലപ്മെൻറ് ബാങ്കുകൾക്കുമെല്ലാം ഈ നിര്‍ദേശം ബാധകമാകും.അവധി ദിവസം ഇ-മെയിലുകൾ പരിശോധിക്കുന്നതൊഴികെ ജോലിയുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശങ്ങളും പാടില്ല. വെര്‍ച്വൽ മീറ്റിങ്ങുകൾ ഉൾപ്പെടെ ജോലി സംബന്ധമായ യാതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാൻ കഴിയില്ല.സര്‍പ്രൈസ് ലീവ് വിഭാഗത്തിലാണ് ഈ ലീവുകൾ ഉൾപ്പെടുക .2015-ൽ പുറപ്പെടുവിച്ച ഉത്തരവിലാണ് ആര്‍ബിഐ മാറ്റം വരുത്തിയിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ നിര്‍ദേശങ്ങൾ നടപ്പാക്കാനാണ് ബാങ്കുകളോട് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button