
ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ആള്‍ തിരക്കുള്ള ഇടങ്ങളിലേക്കായി 5ജി പിന്തുണയുള്ള വൈഫൈ സേവനം ആരംഭിച്ച് റിലയന്‍സ് ജിയോ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളിലാണ് വൈഫൈ സേവനം ലഭിക്കുക. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളിലാണ് ജിയോ ട്രൂ 5ജി സേവനം ആരംഭിച്ചിട്ടുള്ളത് .കൂടുതല്‍ നഗരങ്ങളിലേക്ക് വരും മാസങ്ങളില്‍ സേവനം വ്യാപിപ്പിക്കും.5ജി ഉപകരണങ്ങളും, 5ജി സിംകാര്‍ഡും ഇല്ലാത്തവര്‍ക്കും 5ജി വേഗം ആസ്വദിക്കാന്‍ ഇതുവഴി സാധിക്കും.വലിയ നഗരങ്ങളിലുള്ളവര്‍ക്കോ വിശേഷാധികാരമുള്ള ചുരുക്കം ചിലര്‍ക്കോ മാത്രമല്ല 5ജി സേവനങ്ങള്‍ ലഭിക്കേണ്ടത്. അത് എല്ലാ പൗരന്മാര്‍ക്കും, എല്ലാ വീടുകളിലും രാജ്യത്തുടനീളമുള്ള എല്ലാ വാണിജ്യസ്ഥാപനങ്ങളിലും ലഭ്യമാകണം. ഇന്ത്യയിലെ എല്ലാവര്‍ക്കും ജിയോ ട്രൂ 5ജി ലഭ്യമാക്കുന്നതിനുള്ള ആദ്യ പടിയാണിത്. ജിയോ ചെയര്‍മാൻ ആകാശ് അംബാനി പ്രസ്താവനയില്‍ പറഞ്ഞു.