Big B
Trending

83,000 കോടി വായ്പയെടുക്കാനൊരുങ്ങി അദാനി

കടം വീട്ടുന്നതിനും പുതിയ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനുമായി അദാനി ഗ്രൂപ്പ് 83,000 കോടി(10 ബില്യണ്‍ ഡോളര്‍) രൂപ കടമെടുക്കുന്നു.കുറഞ്ഞ ബാധ്യതയുള്ള കടമെടുത്ത് ഉയര്‍ന്ന പലിശ നല്‍കുന്ന വായപ്കള്‍ തീര്‍ക്കാന്‍ മാത്രം ആറ് ബില്യണ്‍(50000 കോടി രൂപ) ഡോളര്‍ വായ്പയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.വിദേശ വായ്പ, ഗ്രീന്‍ ബോണ്ട് എന്നിവ ഉള്‍പ്പടെയുള്ള മാര്‍ഗങ്ങളാണ് പണം സമാഹരിക്കുന്നതിന് പരിഗണിക്കുന്നത്.വായ്പയെടുക്കാനുള്ള നടപടികള്‍ ഡിസംബറോടെ തുടങ്ങാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നറയിയുന്നാണ് റിപ്പോര്‍ട്ടുകള്‍.ഹരിത ഊര്‍ജം, ഡിജിറ്റല്‍ സേവനം, മാധ്യമം തുടങ്ങിയ മേഖലകളിലെ ഏറ്റെടുക്കലുകള്‍ മൂലമുള്ള ബാധ്യത കുറയ്ക്കുന്നതിനാണ് ഈ നീക്കം.തുടര്‍ച്ചയായുള്ള ഏറ്റെടുക്കലുകള്‍ വന്‍ ബാധ്യതയാണ് കമ്പനിക്ക് ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ളത്.ആഗോളതലത്തില്‍ പലിശ നിരക്ക് ഉയരുന്നുണ്ടെങ്കിലും കമ്പനിയുടെ ആസ്തികളും മികച്ച അടിത്തറയും കുറഞ്ഞ ചെലവില്‍ വായ്പ ലഭിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button