
പിക്‌സല്‍ 7 സീരീസ് ഫോണുകളിലേക്കായി ‘ക്ലിയര്‍ കോളിങ്’ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍.ഫോണ്‍ കോളിന്റെ വ്യക്തത വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനമാണിത്.ഈ സംവിധാനം ഉപയോഗിച്ച് ഫോണ്‍ കോളുകള്‍ക്കിടെയുണ്ടാവുന്ന പശ്ചാത്തല ശബ്ദങ്ങള്‍ ഫില്‍റ്ററര്‍ ചെയ്യുകയും സംസാരിക്കുന്നവരുടെ ശബ്ദം മെച്ചപ്പെടുത്തുകയും ചെയ്യും. മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക. നല്ലപോലെ കാറ്റ് വീശുന്ന സ്ഥലത്ത് നിന്ന് സംസാരിക്കുമ്പോഴും തിരക്കുള്ള റസ്റ്റോറന്റില്‍ ഇരുന്ന് സംസാരിക്കുമ്പോഴുമെല്ലാം ഈ സൗകര്യം ഏറെ ഗുണം ചെയ്യുമെന്നും ഗൂഗിള്‍ പറയുന്നു.ആന്‍ഡ്രോയിഡ് 13 ക്യുപിആര്‍ 1 ബീറ്റാ 3 സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കാണ് ഈ കോള്‍ ക്വാളിറ്റി എന്‍ഹാന്‍സര്‍ ലഭിക്കുക.ബീറ്റ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് അവരുടെ സൗണ്ട് സെറ്റിങ്‌സില്‍ പ്രത്യേകം നല്‍കിയ ടോഗിള്‍ ബട്ടന്‍ ഉപയോഗിച്ച് സൗകര്യം പ്രയോജനപ്പെടുത്താം.ഈ സൗകര്യം ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ ഗൂഗിള്‍ ബീറ്റാ പ്രോഗ്രാമില്‍ സൈന്‍ ഇന്‍ ചെയ്തിരിക്കണം.