Auto
Trending

വില കുറഞ്ഞ കോംപാക്ട് എസ്.യു.വിയും വില ഉയര്‍ത്തി

ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന കോംപാക്ട് എസ്.യു.വി. എന്ന ഖ്യാതിക്കായി റെനോയുടെ കൈഗറും നിസാൻ മാഗ്നൈറ്റും തമ്മിൽ കടുത്ത മത്സരമായിരുന്നു. ഒടുവിൽ വിപണിയിലെ സമ്മർദങ്ങൾക്ക് വഴങ്ങി മാഗ്നൈറ്റ് ആദ്യം വില വർധനവ് പ്രഖ്യാപിക്കുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ കൈഗർ എസ്.യു.വിയുടെ വിലയും വർധിപ്പിച്ചിരിക്കുകയാണ് നിർമാതാക്കളായ റെനോ.30000 രൂപ വരെയാണ് കൈഗറിന്റെ വില വർധിപ്പിച്ചിരിക്കുന്നത്. പുതിയ വില മെയ് ഒന്നാം തിയതി മുതൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്നും നിർമാതാക്കൾ അറിയിച്ചു.


അതേസമയം, കൈഗറിന്റെ അടിസ്ഥാന വേരിയന്റുകളായ RXE മാനുവൽ, RXE ഡ്യുവൽ ടോൺ മോഡലുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ടർബോ മോഡൽ ഉൾപ്പെടെ മറ്റുള്ളവയുടെ വില ഉയർത്തിയിട്ടുണ്ട്.വേരിയന്റുകളുടെ അടിസ്ഥാനത്തിൽ 3000 രൂപ മുതൽ 30,000 രൂപ വരെ വില ഉയർത്തിയിട്ടുണ്ടെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്. കൈഗറിന്റെ നാച്വറലി ആസ്പിരേറ്റഡ് എൻജിൻ മോഡലുകൾക്ക് 5.45 ലക്ഷം രൂപ മുതൽ 8.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. അതേസമയം, 1.0 ലിറ്റർ ടർബോ എൻജിൻ മോഡലുകൾക്ക് 7.42 ലക്ഷം രൂപ മുതൽ 9.75 ലക്ഷം രൂപയാണ് എക്സ്ഷോറും വില.-നിസാൻ കൂട്ടുക്കെട്ടിൽ വികസിപ്പിച്ചിട്ടുള്ള സി.എം.എഫ്-എ പ്ലാറ്റ്ഫോമിൽ ഒരുങ്ങിയിട്ടുള്ള കോംപാക്ട് എസ്.യു.വിയാണ് കൈഗർ. ഈ വാഹനത്തിന്റെ നേർ എതിരാളിയായ നിസാൻ മാഗ്നൈറ്റിനും അടിസ്ഥാനം ഈ പ്ലാറ്റ്ഫോമാണ്. റെനോയുടെ എം.പി.വി. മോഡലായ ട്രൈബറിൽ നിന്ന് കടംകൊണ്ട ഫീച്ചറുകളാണ് ഈ വാഹനത്തിൽ ഏറിയ പങ്കും.നിസാൻ മാഗ്നൈറ്റിലെ എൻജിനാണ് കൈഗറിനും കരുത്തേകുക. 1.0 ലിറ്റർ എൻ.എ, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളായിരിക്കും ഇതിൽ നൽകുക. എൻ.എ.എൻജിൻ 72 ബി.എച്ച്.പി. പവറും 96 എൻ.എം.ടോർക്കും ടർബോ എൻജിൻ 99 ബി.എച്ച്.പി.പവറും 160 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button