Big B
Trending

വ്യക്തികൾക്കും ചെറുകിട വ്യാപാരികൾക്കും വായ്പ ക്രമീകരിക്കാൻ വീണ്ടുംഅവസരം

കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ആർബിഐ വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.മൊറട്ടോറിയത്തിന് സമാനമായ പദ്ധതിയല്ലെങ്കിലും വായ്പ പുനഃക്രമീകരിക്കാനുള്ള അവസരം വ്യക്തികൾക്കും വ്യാപാരികൾക്കും ലഭിക്കും. വായ്പാ തിരിച്ചടവു കാലാവധി രണ്ടുവർഷംവരെ നീട്ടാൻ പദ്ധതി പ്രകാരം അനുവദിക്കും.


നിഷ്ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ ഉൾപ്പെടുത്താനും പാടില്ല.അപേക്ഷ ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും ആർബിഐ നിർദേശിച്ചു.രണ്ടാംഘട്ട നടപടികളുടെ ഭാഗമായി വ്യക്തികൾ, ചെറുകിട വ്യാപാരികൾ, സൂക്ഷമ ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വായ്പ പുനക്രമീകരിക്കാൻ അവസരം ലഭിക്കും. 25 കോടി രൂപവരെ വായ്പയുള്ളവർക്കായി ഈ ആനുകൂല്യം ഉയർത്തിയിട്ടുണ്ട്.കോവിഡിന്റെ രണ്ടാംവ്യാപനംമൂലം പലയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വ്യാപാരമേഖലയിലടക്കം പ്രതിസന്ധിയുണ്ടാക്കമെന്ന് കണക്കുകൂട്ടിയാണ് ആർബിഐയുടെ പ്രഖ്യാപനം.2020 ഓഗസ്റ്റിലെ സർക്കുലർ പ്രകാരം വായ്പ പുനഃക്രമീകരിച്ചിട്ടുള്ളവർക്കും പുതിയ ആനുകൂല്യപ്രകാരം രണ്ടുവർഷംവരെ വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കും. വ്യക്തികൾ, ചെറുകിട വ്യാപാരികൾക്കുമാണ് ഇത് ബാധകം.

Related Articles

Back to top button