Tech
Trending

റിയൽമി സി55 വിപണിയിൽ അവതരിപ്പിച്ചു

റിയൽമി സി55 ( Realme C55) സ്മാർട് ഫോൺ ചൊവ്വാഴ്ച ഇന്തൊനീഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. ഐഫോൺ 14 പ്രോയിലെ ഡൈനാമിക് ഐലൻഡിന് സമാനമായ മിനി ക്യാപ്‌സ്യൂൾ ഫീച്ചർ ഉൾപ്പെടുത്തിയുള്ള ആദ്യത്തെ റിയൽമി ഫോണാണിത്. റിയൽമി സി55 ന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 2,499,000 ഐഡിആർ (ഏകദേശം 13,300 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,999,000 ഐഡിആർ (ഏകദേശം 16,000 രൂപ) വിലയുണ്ട്. റെയ്‌നി നൈറ്റ്, സൺഷവർ കളർ വേരിയന്റുകളിൽ ഹാൻഡ്‌സെറ്റ് ലഭ്യമാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തതാണ് ഒഎസ്. ഡ്യുവൽ സിം (നാനോ) സ്ലോട്ടുമുണ്ട്. 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിങ് റേറ്റ്, 680 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയുള്ള 6.72 ഇഞ്ച് ഫുൾ-എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് സ്മാർട് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 8 ജിബി വരെ LPDDR4X റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി88 ആണ് പ്രോസസർ. 64 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്‌സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് റിയൽമി സി55 നൽകുന്നത്. 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. പിന്നിൽ എൽഇഡി ഫ്ലാഷുമുണ്ട്. 33W സൂപ്പർവൂക് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

Related Articles

Back to top button