
ആപ്പിള്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് ഫോണുകളുടെ മഞ്ഞ നിറത്തിലുള്ള പതിപ്പുകള്‍ അവതരിപ്പിച്ചു. മാര്‍ച്ച് 14 മുതല്‍ ഇത് വിപണിയിലെത്തും. എന്നാൽ വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ ഇത് മുന്‍കൂര്‍ ബുക്ക് ചെയ്യാം. ഐഫോണ്‍ 14 ന് 79,900 രൂപയിലും ഐഫോണ്‍ 14 പ്രോയ്ക്ക് 89,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭിക്കും. എ15 ബയോമിത് ചിപ്പിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ സംവിധാനമുണ്ട്. ഐഫോണ്‍ 14 ന് 6.1 ഇഞ്ച് ഡിസ്പ്ലേയും ഐഫോണ്‍ 14 പ്ലസിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. എയറോ സ്പേസ് ഗ്രേഡ് അലൂമിനിയത്തില്‍ നിര്‍മിതമായ ഫോണുകള്‍ വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്റ് ആണ്. മികച്ച ബാറ്ററി ലൈഫ്, ലൈറ്റ് വെയ്റ്റ് ഡിസൈന്‍, പ്രോ ലെവല്‍ ക്യാമറ, വീഡിയോ ഫീച്ചറുകള്‍, ഉപഗ്രഹം വഴിയുള്ള എമര്‍ജന്‍സി എസ്ഒഎസ് പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പടെുന്ന ഐഒഎസ് 16 ന്റെ പിന്തുണയില്‍ പുതിയ ഫോണ്‍ നോക്കുന്ന എല്ലാവര്ക്കും അനുയോജ്യമായ ഓപ്ഷനാണ് ഐഫോണ്‍ 14 എന്ന് ആപ്പിള്‍ വേള്‍ഡ് വൈഡ് വൈഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ബോബ് ബോര്ച്ചേഴ്സ് പറഞ്ഞു.