Auto
Trending

ബുക്കിങ്ങിൽ കുതിച്ച് കാറൻസ്

കിയയുടെ പുതിയ എം.പി.വി കാറൻസ്​ ബുക്കിങിൽ കുതിക്കുന്നു. ആദ്യ 24 മണിക്കൂറിൽ 7,738 ബുക്കിങുകൾ ലഭിച്ചതായി കിയ അധികൃതർ അറിയിച്ചു. എം.പി.വിക്കും എസ്​.യു.വിക്കും ഇടയിൽ സ്​ഥാനമുള്ള വാഹനം എന്നാണ്​ കാറൻസിനെ കിയ വിശേഷിപ്പിക്കുന്നത്​. മൂന്ന് നിരയിലായി ആറ്​, ഏഴ്​ സീറ്റുകളുള്ള വാഹനമാണ് കാറൻസ്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ അഞ്ച്​ വകഭേദങ്ങളിലാവും വാഹനം പുറത്തിറങ്ങുക.സെൽറ്റോസ്​, സോണറ്റ്​, കാർണിവൽ എന്നീ മോഡലുകൾക്കുശേഷം കിയ മോ​േട്ടാഴ്​സ്​ അവതരിപ്പിച്ച വാഹനമാണ്​ കാറൻസ്​. ​പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വകഭേദങ്ങളിൽ കാറെൻസ് വിൽക്കും.

പ്രീമിയം

കവറുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ഇൻഡിഗോ ആക്‌സന്റുകളുള്ള ടു-ടോൺ ബ്ലാക്ക്, ബീജ് ഇന്റീരിയർ, സെമി-ലെതറെറ്റ് സീറ്റുകൾ, വൺ-ടച്ച് ഇലക്ട്രിക് ടംബിൾ സൗകര്യമുള്ള രണ്ടാം നിര സീറ്റ്, 7.5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആറ് എയർബാഗുകൾ, ABS, ESC, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, പിൻ പാർക്കിങ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ അടിസ്ഥാന മോഡലിൽ ലഭിക്കും.


പ്രസ്റ്റീജ്

പ്രീമിയം ട്രിമ്മിൽ നിന്നുള്ള ഫീച്ചറുകൾക്ക്​ പുറമേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള എട്ട്​ ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.5 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6 സ്പീക്കർ സൗണ്ട് സിസ്റ്റം, റിയർ വ്യൂ ക്യാമറ, ഫ്രണ്ട് പാർക്കിങ്​ സെൻസറുകൾ എന്നിവ രണ്ടാം ട്രിമ്മിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

പ്രസ്റ്റീജ് പ്ലസ്

ഈ ട്രിമ്മിൽ 16 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, നോർമൽ, ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ (ഡിസിടി വേരിയന്റുകളിൽ മാത്രം), റിയർ വാഷർ, വൈപ്പർ, റിയർ ഡിഫോഗർ എന്നിവ ഉണ്ടാകും.

ലക്ഷ്വറി

എൽഇഡി ഹെഡ്‌ലൈറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒ.ടി.എ അപ്‌ഡേറ്റുകൾ, 64-കളർ ആംബിയന്റ് ക്യാബിൻ ലൈറ്റിങ്​, എയർ പ്യൂരിഫയർ, ടെലിസ്‌കോപിക് സ്റ്റിയറിംഗ് വീൽ അഡ്ജസ്റ്റ്‌മെന്റ്, ഫുൾ ലെതറെറ്റ് സീറ്റുകൾ, സീറ്റ് ബാക്ക് ടേബിളുകൾ എന്നിവയാണ് ആഡംബര ട്രിമ്മിന് ലഭിക്കുന്നത്.

ലക്ഷ്വറി പ്ലസ്

8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, കൂൾഡ് വയർലെസ് ചാർജർ, വെന്റിലേറ്റഡ് സീറ്റുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, സ്റ്റാൻഡേർഡ് സൈസ് സൺറൂഫ് എന്നിവ ടോപ്പ്-സ്പെക്ക് ലക്ഷ്വറി പ്ലസ് ട്രിമ്മിൽ ഉൾപ്പെടുന്നു.

കിയ കാറൻസിന്‍റെ എൻട്രി ലെവൽ വേരിയന്റിന് ഏകദേശം 12 ലക്ഷം രൂപ വില വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ടോപ്പ്-സ്പെക്ക് ഡീസൽ ഓട്ടോമാറ്റിക് ട്രിമ്മിന് 20 ലക്ഷം രൂപ വരെ ഉയരും.

Related Articles

Back to top button