Big B
Trending

ആക്ടിവിഷൻ ബ്ലിസാർഡിനെ സ്വന്തമാക്കാൻ മൈക്രോസോഫ്റ്റ്

ലോക പ്രശസ്ത വീഡിയോ ഗെയിം നിർമ്മാതാക്കളായ ആക്ടിവിഷൻ ബ്ലിസാർഡിനെ 68.7 ബില്ല്യൺ ഡോളറിന് ( ഏകദേശം 5,12,362 കോടി രൂപ ) സ്വന്തമാക്കാനൊരുങ്ങി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്. ഇതോടെ വിനോദം/ഗെയിമിങ് വ്യവസായത്തിലെ തന്നെ ഏറ്റവും വലിയ വിൽപ്പനയിലൂടെ വരുമാനത്തിൽ ടെൻസെന്റിനും സോണിക്കും തൊട്ട് പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ഗെയിമിംഗ് കമ്പനിയായി മൈക്രോസോഫ്റ്റ് മാറും. ഇതോടെ മൈക്രോസോഫ്റ്റിന്റെ വീഡിയോ ഗെയിമിംഗ് വിഭാഗമായ എക്സ് ബോക്സിലേക്ക് ആക്ടിവിഷൻ ഗെയിമുകൾ ഉൾപ്പെടുത്താനും മെറ്റാവേർസ് പ്ലാറ്റ്ഫോമുകളുടെ വികസനത്തിന് സഹായിക്കുമെന്നും കമ്പനി വിലയിരുത്തുന്നു.ബോബി കോട്ടിക് ആക്റ്റിവിഷൻ ബ്ലിസാർഡിന്റെ സിഇഒ ആയി തുടരുമെന്നും അദ്ദേഹവും സംഘവും കമ്പനിയുടെ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബിസിനസ്സ് വളർച്ച ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും” എന്ന് മൈക്രോസോഫ്റ്റ് അവരുടെ ബ്ലോഗിലൂടെ വെളിപ്പെടുത്തി. വിൽപ്പന ഇടപാട് അവസാനിച്ചുകഴിഞ്ഞാൽ, ആക്ടിവിഷൻ ബ്ലിസാർഡ് മൈക്രോസോഫ്റ്റ് ഗെയിമിംഗ് സിഇഒ ഫിൽ സ്പെൻസറിന് മേൽനോട്ടത്തിലാവും ഉള്ളത്.

Related Articles

Back to top button