Auto
Trending

വില്‍പ്പനയിൽ പൊടിപൊടിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടർ

റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകളില്‍ കുഞ്ഞനായി അവതരിച്ച വാഹനമാണ് ഹണ്ടര്‍ എന്ന റോഡ്‌സ്റ്റര്‍ മോഡല്‍. പുറത്തിറക്കി ആറ് മാസത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയെന്ന വമ്പന്‍ നേട്ടമാണ് ഈ കുഞ്ഞന്‍ മോഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഡി.എന്‍.എ. നിലനിര്‍ത്തി പുതുമയുള്ള ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന മോഡലാണ് ഹണ്ടര്‍. കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതും റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ പ്ലാറ്റ്‌ഫോം സവിശേഷതയും താരതമ്യേന വലിപ്പം കുറവുള്ളതും ഈ വാഹനം കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍. റെട്രോ, മെട്രോ, മെട്രോ റിബല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഹണ്ടറിന് യഥാക്രമം 1.50 ലക്ഷം രൂപ, 1.66 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. റോയല്‍ എന്‍ഫീഡിന്റെ ക്ലാസിക്, മീറ്റിയോര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 349 സി.സി. എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഹണ്ടറിലും കരുത്തേകുക. ക്ലാസിക് 350-യെക്കാള്‍ 10 കിലോ ഭാരം കുറച്ച് 181 കിലോഗ്രാം ഭാരമാണ് ഹണ്ടറിലുള്ളത്. 1370 എം.എം. വീല്‍ബേസും 800 എം.എം. സീറ്റ് ഹൈറ്റുമാണ് ഇതില്‍ ഇതില്‍ നല്‍കുന്നത്. 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.

Related Articles

Back to top button