
ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2023 ന്റെ ആദ്യ ദിനത്തിൽ ഓണർ മാജിക് 5 സീരീസ് അവതരിപ്പിച്ചു. മുൻനിര നിര ഹാൻഡ്സെറ്റുകളായ ഓണർ മാജിക് 5, ഓണർ മാജിക് 5 പ്രോ എന്നിവയാണ് അവതരിപ്പിച്ചത്. ബ്ലാക്ക്, ഗ്ലേസിയർ ബ്ലൂ, മെഡോ ഗ്രീൻ, ഓറഞ്ച്, കോറൽ പർപ്പിൾ എന്നീ അഞ്ച് കളർ വേരിയന്റുകളിലാണ് ഓണർ മാജിക് 5 പ്രോ വരുന്നത്. മാജിക് 5 ന്റെ അടിസ്ഥാന വേരിയന്റ് ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിലും വരുന്നു. ഓണർ മാജിക് 5 അടിസ്ഥാന വേരിയന്റിന്റെ വില 899 യൂറോയാണ് ( ഏകദേശം 78,800 രൂപ). അതേസമയം, ഓണർ മാജിക് 5 പ്രോയുടെ 12 ജിബി റാം, 512 ജിബി സ്റ്റോറേജ് മോഡലിന് 1199 യൂറോയാണ് (ഏകദേശം 1,05,100 രൂപ) വില.
ഓണർ മാജിക് 5
19.54:9 ആസ്പെക്റ്റ് റേഷ്യോയുള്ള 6.73 ഇഞ്ച് ഓലെഡ് ഡിസ്പ്ലേയാണ് ഓണർ മാജിക് 5 നൽകുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക്ഒഎസ് 7.1 ലാണ് ഓണർ മാജിക് 5 പ്രവർത്തിക്കുന്നത്. അഡ്രിനോ 740 ജിപിയു-യ്‌ക്കൊപ്പമുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ.ട്രിപ്പ് റിയർ ക്യാമറ സജ്ജീകരണത്തിൽ 54 മെഗാപിക്സൽ വൈഡ് പ്രധാന ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 32 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയും സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ മുൻ ക്യാമറയും ഉൾപ്പെടുന്നു. 5,100 എംഎഎച്ച് ആണ് ബാറ്ററി.
ഓണർ മാജിക് 5 പ്രോ
19.54:9 ആസ്പെക്റ്റ് റേഷ്യോയിൽ 6.81 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലേയാണ് സ്മാർട് ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും പ്രോസസറിന്റെയും കാര്യത്തിൽ മാജിക് 5ന് സമാനമാണ്. 50 മെഗാപിക്‌സൽ വൈഡ് പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ യൂണിറ്റ് റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ, ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്‌സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ലഭിക്കുന്നു. എൽഇഡി ഫ്ലാഷും ഉണ്ട്. അതേസമയം, സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 3ഡി ഡെപ്ത് ക്യാമറയുള്ള 12 മെഗാപിക്സൽ ഫ്രണ്ട് സ്‌നാപ്പറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഓണർ മാജിക് 5 പ്രോയിൽ 5,100 എംഎഎച്ച് ആണ് ബാറ്ററി.