Tech
Trending

സാംസങ് ഗ്യാലക്സി എ14 4ജി പുറത്തിറങ്ങി

സാംസങ് ഗ്യാലക്സി എ14 4ജി (Samsung Galaxy A14 4G) മലേഷ്യയിൽ അവതരിപ്പിച്ചു.ഗ്യാലക്സി എ14യുടെ 5ജി നിലവിൽ ഇന്ത്യ ഉൾപ്പെടെയുള്ള വിപണകളിൽ ലഭ്യമാണ്. എന്നാൽ ഗ്യാലക്സി എ14 4ജിയുടെ വില ഇതുവരെ സാംസങ് മലേഷ്യ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ല.ഓഫ്‌ലൈൻ സ്റ്റോറുകളിൽ പുതിയ ഹാൻഡ്സെറ്റിന്റെ വില 826 എംവൈആർ (ഏകദേശം 15,300 രൂപ) ആണ്. ബ്ലാക്ക്, സിൽവർ, ഗ്രീൻ, ഡാർക്ക് റെഡ് കളർ ഓപ്ഷനുകളിലാണ് ഗ്യാലക്സി എ14 4ജി വരുന്നത്. ഡ്യുവൽ നാനോ-സിം സ്ലോട്ടുള്ള ഗ്യാലക്സി എ14 4ജി യിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് (1,080×2,408 പിക്‌സൽ) പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 6 ജിബി റാമിനൊപ്പം വ്യക്തമാക്കാത്ത ഒക്ടാ കോർ പ്രോസസർ ആണ് നൽകുന്നത്. ഇത് മീഡിയടെക് ഹീലിയോ ജി80 ആണ് പ്രതീക്ഷിക്കുന്ന പ്രോസസർ. 128 ജിബി ഇന്റേണൽ സ്‌റ്റോറേജും 1 ടിബി വരെ വികസിപ്പിക്കാവുന്ന സ്‌റ്റോറേജിനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.0ലാണ് ഗ്യാലക്സി എ14 4ജി പ്രവർത്തിക്കുന്നത്.ഈ ഹാൻഡ്സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 50 മെഗാപിക്സൽ മെയിൻ സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ആക്‌സിലറോമീറ്റർ, ബാരോമീറ്റർ, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് ആൻഡ് പ്രോക്സിമിറ്റി സെൻസറുകൾ എന്നിവയും ഉൾപ്പെടുന്നു. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കാണ് ഫോണിന്റെ സവിശേഷത. സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാൻഡ്‌സെറ്റിൽ 15W ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button