
കെ.എസ്.ആര്‍.ടി.സി ബസില്‍ യു.പി.ഐയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ഇതിന്റെ ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. ഈ പുത്തൻ സംവിധാനം പൊതുജനങ്ങൾക്ക് ഏറെ സഹായകമാണ്.