Auto
Trending

ഇ ബൈക്ക് ശ്രേണിയിലേക്ക് പുതിയൊരു വമ്പൻ കൂടി എത്തുന്നു

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. പുതുമയുള്ള ഫീച്ചറുകളുടെ അകമ്പടിയോടെ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ് പ്രീമിയം ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒഡീസി.ഒഡീസി വേഡര്‍ എന്ന പേരിലാണ് പുതിയ ഇലക്ട്രിക് ബൈക്ക് എത്തിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 125 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ഈ വാഹനത്തിന് 1.09 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മിഡ്‌നൈറ്റ് ബ്ലൂ, ഫയറി റെഡ്, ഗ്ലോസി ബ്ലാക്ക്, വെനം ഗ്രീന്‍, മിസ്റ്റി ഗ്രേ, എന്നീ അഞ്ച് നിറങ്ങളില്‍ വേഡര്‍ എത്തുന്നുണ്ട്. ഏഴ് ഇഞ്ച് ആന്‍ഡ്രോയിഡ് ഡിസ്‌പ്ലേ നല്‍കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്നതാണ് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്. ഒഡീസി ഇ.വി. ആപ്പിനൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഇതില്‍ നല്‍കുന്നുണ്ട്. ബൈക്ക് ലൊക്കേറ്റര്‍, ജിയോ ഫെന്‍സിങ്ങ്, ഇമ്മൊബിലൈസേഷന്‍, ആന്റി തെഫ്റ്റ്, ട്രാക്ക് ആന്‍ഡ് ട്രെയ്‌സ്, ലോ ബാറ്ററി അലേര്‍ട്ട് തുടങ്ങിയ ഫീച്ചറുകളാണ് ഒഡീസി ഇ.വി. ആപ്പില്‍ നല്‍കിയിട്ടുള്ളത്. 3000 വാട്ട്‌സ് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയെടുക്കാന്‍ സഹായിക്കും. ഐ.പി.67 എ.ഐ.എസ്.156 ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂറില്‍ ഫുള്‍ ചാര്‍ജാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനവും ഇതിലുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ മുന്നില്‍ 240 എം.എമ്മും പിന്നില്‍ 220 എം.എമ്മും വലിപ്പമുള്ള ഡിസ്‌ക് ബ്രേക്കുകളുമുണ്ട്. ഏഴ് ഇഞ്ച് ആന്‍ഡ്രോയിഡ് ഡിസ്‌പ്ലേ, ഗൂഗിള്‍ മാപ്പ് നാവിഗേഷന്‍, ഒ.ടി.എ. അപ്‌ഡേറ്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, 18 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ് എന്നിവ ഈ ബൈക്കിന്റെ ഫീച്ചറുകളില്‍ മറ്റുള്ളവയാണ്.

Related Articles

Back to top button