Auto
Trending

ഓല ഇലക്ട്രിക് മാർച്ചിൽ മാത്രം വിറ്റത് 27,000 സ്‌കൂട്ടറുകൾ

ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ എതിരാളികളില്ലാതെ കുതിക്കുകയാണ് ഓല ഇലക്ട്രിക്. ഓലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വില്‍പന നടന്ന മാര്‍ച്ചില്‍ മാത്രം വിറ്റത് 27,000 സ്‌കൂട്ടറുകളാണ്. തുടര്‍ച്ചയായി ഏഴു മാസങ്ങളായി വൈദ്യുത സ്‌കൂട്ടര്‍ വില്‍പനയില്‍ ഇന്ത്യന്‍ വിപണിയില്‍ ഒന്നാമതാണ് ഓല. ഈ സാമ്പത്തിക വര്‍ഷം മാത്രം അവര്‍ക്ക് രണ്ട് ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വിപണി വിഹിതത്തോടെ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ വൈദ്യുത വാഹന ബ്രാന്‍ഡായി ഓല വളര്‍ന്നിരിക്കുകയാണ്.വര്‍ധിക്കുന്ന ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് കൂടുതല്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍(ഇ.സി) രാജ്യവ്യാപകമായി സ്ഥാപിക്കാനൊരുങ്ങുകയാണ് ഓല. പ്രധാന നഗരങ്ങളില്‍ 50 ഇ.സികള്‍ സ്ഥാപിക്കാനാണ് ഓലയുടെ തീരുമാനം. ഉപഭോക്താക്കള്‍ക്ക് പല തരത്തിലുള്ള സേവനങ്ങള്‍ ഇ.സികള്‍ വഴി ലഭിക്കും.ഇന്ത്യയില്‍ ഇതുവരെ 400 സ്റ്റോറുകള്‍ ഓല ആരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ അവസാനമാവുമ്പോഴേക്കും ഇത് 500 ആയി മാറും. ആഗസ്ത് 15ന് ഓലയുടെ ആയിരാമത്തെ ഔട്ട്‌ലറ്റ് ഇന്ത്യയില്‍ ആരംഭിക്കും’ ഭാവി പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് ഓല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. മുന്‍ഗണനാ ക്രമം തീരുമാനിക്കുന്നതും വേഗവും വിട്ടുവീഴ്ച്ചയില്ലാത്ത ഗുണ നിലവാരവുമെല്ലാമാണ് ഓലയുടെ വളര്‍ച്ചക്ക് സഹായിച്ചതെന്ന് ഭവീഷ് അഗര്‍വാള്‍ പറയുന്നു.അടുത്തിടെയാണ് ഓല തങ്ങളുടെ സ്‌കൂട്ടര്‍ മോഡലുകളുടെ എണ്ണം ആറാക്കി കൂട്ടിയത്. 2KWh, 3KWh, 4KWh എന്നിങ്ങനെ മൂന്നു ബാറ്ററികളാണ് ഓല സ്‌കൂട്ടറുകളിലുള്ളത്. ഓല എസ്1 എയറിന്റെ മൂന്നു പുതിയ മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. ജൂലൈ മുതല്‍ ഈ മോഡലുകള്‍ നിരത്തുകളിലെത്തും. നഗര ഗതാഗതത്തിന് യോജിച്ച 2KWh ബാറ്ററിയുള്ള പുതിയ ഓല എസ്1 വേരിയന്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Back to top button