
പുതിയ ബഡ്ജറ്റ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് പോക്കോ. 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലെയോട് കൂടിയ പോക്കോ C50 യാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റോയല്‍ ബ്ലൂ, കണ്‍ട്രി ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.ജനുവരി 10 മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. രണ്ട് വേരിയന്റുകളാണ് പോക്കോ C50 ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. 2 ജിബി – 32 ജിബി വേരിയന്റും 3 ജിബി 32 ജിബി വേരിയന്റുമാണ് ലഭ്യമാവുക. 2 ജിബി – 32 ജിബി വേരിയന്റ് 6499 രൂപയ്ക്ക് ലഭിക്കുമെന്നാണ് വിവരങ്ങള്‍. 3 ജിബി വേരിയന്റിന് 7299 രൂപയാണ് വില.മീഡിയടെക് ഹീലിയോ പ്രോസസറാണ് ഫോണിന് കരുത്തുപകരുന്നത്.എട്ട് മെഗാപിക്‌സലിന്റെ ക്യാമറയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. അഞ്ച് മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 5000 mAh ബാറ്ററിയുമായാണ് ഫോണ്‍ എത്തിയത്. 10 W ഫാസ്റ്റ് ചാര്‍ജിങ്ങും നല്‍കിയിട്ടുണ്ട്.