
വണ്‍പ്ലസ് ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന വണ്‍പ്ലസ് 11 5ജി ചൈനയില്‍ പുറത്തിറക്കി.ഫോണിനൊപ്പം വണ്‍പ്ലസ് ബഡ്‌സ് പ്രോ 2 വും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വണ്‍പ്ലസ് 10 പ്രോ, 10T എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായി പുത്തന്‍ ഡിസൈനിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരത്തോടെ വണ്‍പ്ലസ് 11 5ജി ഇന്ത്യയിലെത്തുമെന്നാണ് വിവരങ്ങള്‍. 6.7 ഇഞ്ചിന്റെ 120 Hz റീഫ്രഷ് റേറ്റോട് കൂടിയ അമോലെഡ് ഡിസ്പ്ലെയാണ് നല്‍കിയിരിക്കുന്നത്. സ്നാപ്പ്ഡ്രാഗണ്‍ പ്രോസസറും 100W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോട് കൂടിയ 5000 mAh ബാറ്ററിയുമായാണ് വണ്‍പ്ലസ് 11 എത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ക്യാമറ യൂണിറ്റാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 48 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 32 മെഗാപിക്സലിന്റെ പോര്‍ട്രെയിറ്റ് സെന്‍സറും അടങ്ങിയതാണ് ട്രിപ്പിള്‍ ക്യാമറ യൂണിറ്റ്. ആക്ടീവ് നോയ്‌സ് കാന്‍സലേഷനോട് കൂടിയാണ് വണ്‍പ്ലസ് ബഡ്‌സ് പ്രോ അവതരിപ്പിച്ചിരിക്കുന്നത്. 39 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.