Tech
Trending

പേമെന്റ് ആപ്പുകളിലെ ഐക്കണുകൾ ഏകീകരിക്കുന്നു

പേമെന്റ് ആപ്പുകളിലെ തട്ടിപ്പുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ കമ്പനികളുടെ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്ന ഐക്കണുകൾക്ക് ഏകീകൃത രൂപംനൽകാൻ പേമെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ.) തീരുമാനിച്ചു.അടുത്തകാലത്തായി ഡിജിറ്റൽ ഇടപാടുകൾ വലിയ അളവിൽ കൂടി. ഇതനുസരിച്ച് തട്ടിപ്പുകളുടെ എണ്ണത്തിലും വർധനയുണ്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഏപ്രിൽ-ജൂൺ കാലത്ത് യു.പി.ഐ. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണത്തിൽ 346 ശതമാനമാണ് വർധന. ഈ സാഹചര്യത്തിലാണ്‌ ഇടപാടുകൾക്കുള്ള ഐക്കണുകൾ ഏകീകരിച്ച് ഉപയോക്താക്കൾക്കുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ നടപടിയെടുത്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.ഇതേതുടർന്ന് ‘പ്രൊജക്ട് പ്രതിമ’ എന്നപേരിൽ ഉപയോക്താക്കൾക്ക് എളുപ്പം മനസ്സിലാകുന്നരീതിയിൽ ഏകീകരിച്ച ഐക്കണുകളുടെ ലൈബ്രറി തയ്യാറാക്കിനൽകാനാണ് പേമെന്റ്, സെറ്റിൽമെന്റ് രംഗത്ത്‌ പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ പി.സി.ഐ.യുടെ പദ്ധതി.

Related Articles

Back to top button