
ഐഫോണ്‍ യൂസേഴ്‌സിനായി വാട്‌സാപ്പ് വീഡിയോ കോളില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് യൂസേര്‍സിന് നേരത്തെതന്നെ ലഭ്യമാണ്. പുതിയ ഫീച്ചര്‍ വരുന്നതോടെ വാട്‌സാപ്പിലെ വീഡിയോ കോളില്‍ ആണെങ്കിലും മറ്റ് ആപ്പുകള്‍ ഉപയോഗിക്കാന്‍ യൂസറിന് സാധിക്കും. വീഡിയോ കോളിനിടെ വാട്‌സാപ്പ് ക്ലോസ് ചെയ്താലും പ്രധാന വിന്‍ഡോയില്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ വ്യൂ ലഭിക്കും. ഈ സമയം മറ്റ് ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.നിലവില്‍ ചുരുക്കം ചില ഐ.ഒ.എസ് ബീറ്റ ടെസ്‌റ്റേഴ്‌സിന് മാത്രമാകും ഈ സൗകര്യം ലഭിക്കുക. കൂടുതല്‍ ഐ.ഒ.എസ് യൂസേര്‍സിന് സമീപ ഭാവിയില്‍ത്തന്നെ വാട്‌സാപ്പ് വീഡിയോ കോളിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, ആന്‍ഡ്രോയിഡ്-ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് വീഡിയോ ഫയല്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡില്‍ പ്ലേ ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് നേരത്തെ ഒരിക്കിയിരുന്നു.