Big B
Trending

രാജ്യത്തെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി വേള്‍ഡ് ബാങ്ക്

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍നിന്ന് 6.9ശതമാനമായി ലോക ബാങ്ക് ഉയര്‍ത്തി. ആഗോള തലത്തില്‍ സമ്പദ്ഘനടകള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വേള്‍ഡ് ബാങ്കിന്റെ അനുമാനമുയര്‍ത്തല്‍ എന്നത് ശ്രദ്ധേയമാണ്. വിലക്കയറ്റവും അതേതുടര്‍ന്നുള്ള നിരക്ക് ഉയര്‍ത്തലുമെല്ലാം സമ്പദ്ഘടനകളെ ബാധിക്കുമെങ്കിലും ഇന്ത്യ താരതമ്യേന മികച്ച നിലയിലാണെന്നാണ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉയര്‍ന്ന ഉത്പന്ന വില, പലിശ വര്‍ധന, ആഗോള മാന്ദ്യം എന്നിവയുടെ ആഘാതം നടപ്പ് വര്‍ഷത്തേക്കാള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെയായിരിക്കും ബാധിക്കുക. വെല്ലുവിളികള്‍ക്കിടയിലും ആഭ്യന്തര ആവശ്യകത രാജ്യത്തെ വളര്‍ച്ചയില്‍ പ്രധാന ഘടകമാകും.അതേസമയം, അടുത്ത സാമ്പത്തിക വര്‍ഷത്തെ അനുമാനം 7 ശതമാനത്തില്‍നിന്ന് 6.9ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘനടകളിലൊന്നായി ഇന്ത്യക്ക് തുടരാനാകുമെന്നും ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button