
ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ഓക്കിടെൽ ഡബ്ല്യുപി21( Oukitel WP21) അവതരിപ്പിച്ചു. ഓക്കിടെൽ ഡബ്ല്യുപി21 ഇ-കൊമേഴ്സ് വെബ്സൈറ്റായ അലിഎക്സ്പ്രസിൽ ലിസ്റ്റുചെയ്തിട്ടുണ്ട്. 12ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 299 ഡോളറാണ് വില. ബ്ലാക്ക് നിറത്തിലാണ് ഇത് വരുന്നത്. പുതിയ ഫോൺ നവംബർ 24 മുതൽ വിൽപനയ്ക്കെത്തും.ഓക്കിടെൽ ഡബ്ല്യുപി21ൽ 120Hz റിഫ്രഷ് റേറ്റും 396ppi പിക്സൽ ഡെൻസിറ്റിയുമുള്ള 6.78-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,460 പിക്സൽ) ഡിസ്പ്ലേയും ഉണ്ട്. ഫോണിന്റെ പിൻഭാഗത്തു വൃത്താകൃതിയിലുള്ള ഡിസ്പ്ലേയുമുണ്ട്. ഇത് വഴി നോട്ടിഫിക്കേഷനുകൾ കാണാം, സെൽഫിയോ വിഡിയോയോ എടുക്കുമ്പോൾ വ്യൂഫൈൻഡറായി ഉപയോഗിക്കുകയും ചെയ്യാം. 12 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ 6nm മീഡിയടെക് ഹീലിയോ ജി99 ആണ് പ്രോസസർ. ഉപയോഗിക്കാത്ത അധിക സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ റാം 17 ജിബി വരെ വികസിപ്പിക്കാൻ കഴിയും.f/1.9 അപ്പേച്ചറുള്ള 64 മെഗാപിക്സലിന്റെ സോണി IMX686 പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിലുള്ളത്. f/2.0 അപ്പേച്ചറുള്ള 20 മെഗാപിക്സൽ IMX350 നൈറ്റ് വിഷൻ ക്യാമറയും f/2.4 അപ്പേച്ചറുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത് 20 മെഗാപിക്സലിന്റെതാണ് സെൽഫി ഷൂട്ടർ. ഓക്കിടെൽ ഡബ്ല്യുപി21 ൽ 66W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 9,800 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്.ഓക്കിടെൽ ഡബ്ല്യുപി21 റിവേഴ്സ് ചാർജിങ്ങും പിന്തുണയ്ക്കുന്നുണ്ട്.