
പേടിഎം ഉപയോക്താക്കൾക്ക് ഇനിമുതൽ യുപിഐ സംവിധാനമുള്ള എല്ലാ മൊബൈൽ നമ്പറുകളിലേക്കും, ആപ്ലിക്കേഷനുകളിലേക്കും യുപിഐ പേയ്മെന്റ് നടത്താം.പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് (പിപിബിഎൽ) ആണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്.പണം സ്വീകരിക്കുന്ന വ്യക്തി പേടിഎമ്മിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമില്ല.ഇതോടെ യുപിഐ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളിലേക്കും പണം അയയ്ക്കാനും, ആ നമ്പറുകളിൽ നിന്ന് പണം സ്വീകരിക്കാനും പേടിഎം ഉപഭോക്താക്കൾക്ക് സാധിക്കും. ഇവിടെ ഏത് സേവനദാതാവാണെങ്കിലും വിനിമയങ്ങൾ നടക്കുന്നു എന്നതാണ് പ്രത്യേകത.
നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അതിന്റെ യൂണിവേഴ്സൽ ഡാറ്റബേസ് ഉപയോഗിക്കാൻ എല്ലാ പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും ആക്സിസ് നൽകിയിട്ടുണ്ട്. ഇതിലൂടെ പരസ്പരമുള്ള വിനിമയങ്ങൾ സാധ്യമാകുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.ഇതിലൂടെ എല്ലാ യുപിഐ പേയ്മെന്റ് ആപ്പുകളിലൂടെയും വിനിമയങ്ങൾ നടത്താനുള്ള ഫ്ലെക്സിബിലിറ്റിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അതിവേഗത്തിലുള്ളതും, പരിധിയില്ലാത്തതുമായ അനുഭവം ഇതിലൂടെ കസ്റ്റമേഴ്സിന് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.യുപിഐ ഇക്കോ സിസ്റ്റവുമായി ബന്ധപ്പെട്ട് ഇതൊരു പ്രധാന ചുവടാണ്. ഇത്തരത്തിൽ, ഏത് യുപിഐ ആപ്ലിക്കേഷനിലേക്കും പണം അയക്കാനുള്ള സൗകര്യം ലഭിക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കൾ കടന്നു വരും. ഇതിലൂടെ വിശാലമായ സ്വീകാര്യതയും ലഭിക്കും. യുപിഐ പേയ്മെന്റുകളിൽ മുൻനിരയിൽ തുടരാൻ ലക്ഷ്യമിടുന്നതായും കമ്പനി വ്യക്തമാക്കി.രാജ്യത്തെ സാമ്പത്തിക രംഗത്ത് കൂടുതൽ ജനങ്ങളെ ഉൾച്ചേർക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ചുവടെന്നും പേടിഎം അറിയിച്ചു.