Auto
Trending

ബുക്കിങിൽ സൂപ്പർ ഹിറ്റായി ജിംനി

ആദ്യ പ്രദർശനം നടത്തി രണ്ടു ദിവസത്തിനുള്ളിൽ ജിംനിക്ക് ലഭിച്ചത് 3000 ബുക്കിങ്. പ്രദർശനത്തോടൊപ്പം ബുക്കിങ്ങുകളും സ്വീകരിച്ചു തുടങ്ങി എന്ന് മാരുതി അറിയിച്ചിരുന്നു. 11000 രൂപ നൽകി ഓൺലൈനായോ നെക്സ ഡീലർഷിപ്പിലൂടെയോ വാഹനം ബുക്ക് ചെയ്യാനാകും.സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. കെ 15 ബി ഡ്യുവൽജെറ്റ് എൻജിനാണ് നിലവിൽ ജിംനിയുടെ രാജ്യാന്തര മോഡലുകളിൽ. അതേ കോൺഫിഗറേഷൻ തന്നെ സുസുക്കി ഇന്ത്യയിലുമെത്തിച്ചു. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഈ എൻജിനുണ്ട്. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് ഈ എൻജിനുണ്ട്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീൽബെയ്‌സും വാഹനത്തിനുണ്ട്. 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കും. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്. 36 ഡിഗ്രി അപ്രോച്ച് ആംഗിളും 24 ഡിഗ്രി റാംപ് ബ്രേക് ഓവർ ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും വാഹനത്തിലുണ്ട്. വിദേശ രാജ്യങ്ങളിൽ വിപണിയിലുള്ള വാഹനത്തിൽനിന്ന് ഇന്റീരിയറിൽ ചെറിയ മാറ്റങ്ങളുണ്ട്. 5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിച്ചത്. മികച്ച സീറ്റകളും മികച്ച ഇൻഫോടെയിന്‍മെന്റ് സംവിധാനവുമാണ് എസ്‍യുവിക്ക്.

Related Articles

Back to top button