
ഓപ്പോ എ78 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കറുപ്പ്, നീല നിറങ്ങളിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക.18,999 രൂപയാണ് ഓപ്പോ എ78 5ജിയ്ക്ക്. എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് സൗകര്യങ്ങളുണ്ട്. ജനുവരി 18 മുതലാണ് വില്‍പന ആരംഭിക്കുക. എയര്‍ടെല്‍, ജിയോ, ഉള്‍പ്പടെയുള്ള 5ജി നെറ്റ് വര്‍ക്കുകള്‍ ഫോണ്‍ പിന്തുണയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഫോണിന്റെ 6.5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയില്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയാണിത്. 50 എംപി പ്രൈമറി ക്യാമറ, രണ്ട് എംപി ഡെപ്ത് ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സംവിധാനമാണിതില്‍. സെല്‍ഫിയ്ക്കായി എട്ട് എംപി ക്യാമറ നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 13 ആണിതില്‍. 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിനുണ്ട്. 33 വാട്ട് ചാര്‍ജിങ് ടൈപ്പ്‌സി ചാര്‍ജിങ് കേബിളും അഡാപ്റ്ററും ഫോണിനൊപ്പം ലഭിക്കും.