
ലെനോവോ ടാബ് പി11 5ജി ടാബ് ലെറ്റ് പുറത്തിറക്കി. ആമസോണ്‍, ലെനോവോ വെബ്‌സൈറ്റുകളില്‍ നിന്ന് ടാബ് വാങ്ങാം. 6ജിബി റാം 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 29999 രൂപയും എട്ട് ജിബി റാം 256 ജിബി വേരിയന്റിന് 34999 രൂപയുമാണ് വില. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750 ജി പ്രൊസസര്‍ ചിപ്പിന്റെ പിന്‍ബലത്തിലാണ് ടാബ് എത്തിയിരിക്കുന്നത്. 11 ഇഞ്ച് 2കെ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണിതിന്. ഡോള്‍ബി വിഷന്‍ സംവിധാനവും ക്വാഡ് സ്പീക്കര്‍ സൗകര്യവുമുണ്ട്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനവും ഇതിലുണ്ട്. അഡ്രിനോ 619 ജിപിയു, ആന്‍ഡ്രോയിഡ് 11 ഓഎസ്, 256 യുഎഫ്എസ് 2.1 ഇന്റേണല്‍ സ്റ്റോറേജ്. 8ജിബി LPDDR4x റാം ആണിതിന്. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, എട്ട് എംപി സെല്‍ഫി ക്യാമറയുമാണ് ലെനോവോ ടാബ് പി11 5ജിയ്ക്ക്. 7770 എംഎഎച്ച് ബാറ്ററിയുണ്ട്. മൂന്ന് മണിക്കൂറെടുത്ത് വേണം ഇത് മുഴുവനായും ചാര്‍ജ് ചെയ്യാന്‍.യുഎസ്ബി സി 3.2 ജെന്‍ 1 പോര്‍ട്ടും ഡിസ്‌പ്ലോ പോര്‍ട്ട് 1.4 ആണിതില്‍. എക്‌സ്‌റ്റേണല്‍ ഡിസ്‌പ്ലേകള്‍ ബന്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം.