Tech
Trending

ഒപ്പോ എ17കെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ എ17കെ (Oppo A17k ) ഇന്ത്യയിൽ അവതരിപ്പിച്ചു.പുതിയ ഹാൻഡ്സെറ്റ് ഒപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 10,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിംഗിൾ 3 ജിബി റാമിലും 64 ജിബി സ്റ്റോറേജിലും മാത്രമേ ഇത് ലഭ്യമാകൂ. ബ്ലാക്ക്, ഗോൾഡ് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്.720×1,612 എച്ച്ഡി+ പിക്സൽ റെസലൂഷനോടുകൂടിയ 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഒപ്പോ എ17കെ അവതരിപ്പിക്കുന്നത്.പിൻ പാനലിൽ 8 മെഗാപിക്സൽ ക്യാമറയും മുൻ പാനലിൽ വാട്ടർഡ്രോപ്പ് – സ്റ്റൈൽ നോച്ചിനുള്ളിൽ 5 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്നു. നൈറ്റ്, ടൈം-ലാപ്‌സ്, എക്സ്പേർട്ട്, പനോരമ, ഗൂഗിൾ ലെൻസ് തുടങ്ങിയ മോഡുകൾക്കൊപ്പമാണ് ക്യാമറ ആപ്പ് വരുന്നത്. പ്രൈമറി ക്യാമറ ഓട്ടോ-ഫോക്കസിനെ പിന്തുണയ്ക്കുന്നു.ഒപ്പോ എ17കെയിൽ മീഡിയടെക് ഹീലിയോ ജി35 പ്രോസസർ ആണ് നൽകുന്നത്. എന്നാൽ റാം ശേഷി കുറവുമാണ്. 5000 എംഎഎച്ചാണ് ബാറ്ററി.

Related Articles

Back to top button