Auto
Trending

ഒരു ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിച്ച് ഓല

ഒരു ലക്ഷം സ്കൂട്ടറുകൾ നിർമിച്ച് ഓല.ഇതോടെ രാജ്യത്തെ ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് സ്കൂട്ടറായി മുന്നേറുകയാണ് ഓല. നിർമാണം ആരംഭിച്ച് പത്തുമാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടു എന്നാണ് ഓല സിഇഒ ഭവീഷ് അഗർവാൾ പറയുന്നത്.അടുത്ത വർഷം പത്തു ലക്ഷം യൂണിറ്റും 2024ൽ ഒരു കോടി യൂണിറ്റും നിർമിക്കുകയാണ് ലക്ഷ്യമെന്നും ഭവീഷ് അഗർവാൾ പറയുന്നു.കഴിഞ്ഞ വർഷമാണ് ഓല ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചത്. എസ് 1, എസ് 1 പ്രോ, എസ് 1 എയർ തുടങ്ങിയ മോഡലുകളാണ് ഓലയ്ക്കുള്ളത്. ഇതിൽ അടുത്തിടെ പുറത്തിറങ്ങിയ എസ് 1 എയറിന് ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ് വില. മികച്ച രൂപകല്‍പന, പ്രകടനം, സാങ്കേതികവിദ്യ എന്നിവയുമായാണ് ഓലയുടെ സ്കൂട്ടർ വിപണിയിലെത്തിയത്. ഇത് ജനപ്രീതി നേടാനും ഏറെ സഹായിച്ചു.ഒരു പ്രാവശ്യം ചാർജ് ചെയ്താൽ എസ് വൺ എയർ 101 കിലോമീറ്ററും എസ് വൺ, എസ് വൺ പ്രോ എന്നീ മോഡലുകൾക്ക് 185 കിലോമീറ്ററുമാണ് റേഞ്ച്.വാഹനത്തിന്റെ ഉയർന്ന വേഗം 115 കിലോമീറ്ററാണ്, എസ് വൺ എയറിന്റേത് 85 കിലോമീറ്ററും.

Related Articles

Back to top button