
ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം (ഫോറക്സ് റിസർവ്) ഒറ്റയാഴ്ച കൊണ്ട് കൂടിയത് 656.1 കോടി ഡോളർ. ഇതോടെ ഒക്ടോബർ 28ന് ഫോറക്സ് റിസർവിന്റെ മൂല്യം 53108.1 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ തൊട്ടുമുൻപത്തെ ആഴ്ച ഇത് 52452 കോടി ഡോളറായിരുന്നു.ഫോറിൻ കറൻസി അസറ്റ്സ് 577.2 കോടി യുഎസ് ഡോളർ വർധിച്ച് 47084.7 എന്ന നിലയിലേക്കെത്തിയെന്നും ആർബിഐ വ്യക്തമാക്കി. കൂടാതെ രാജ്യത്തെ കരുതൽ സ്വർണ ശേഖരം( ഗോൾഡ് റിസർവ്) 55.6 കോടി യുഎസ് ഡോളർ വർധിച്ച് 3776.2 കോടി യുഎസ് ഡോളർ എന്ന നിലയിലെത്തി.