Big B
Trending

എണ്ണവില കുറക്കാൻ ഇന്ത്യ കരുതൽ നിക്ഷേപം പുറത്തെടുക്കുന്നു

എണ്ണവില കുറക്കുന്നതിനായി കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനൊരുങ്ങി ഇന്ത്യ. യു.എസിന്‍റെ പദ്ധതിയനുസരിച്ച്​ മറ്റു രാജ്യങ്ങളുമായി ചേർന്ന്​ കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനാണ്​ ഇന്ത്യയുടെ നീക്കം.ബൈഡൻ ഭരണകൂടത്തിന്‍റെ നിർദേശം നടപ്പാക്കാൻ പെട്രോളിയം-വിദേശകാര്യ മന്ത്രാലയങ്ങൾ ഒരുമിച്ച്​ പ്രവർത്തനം തുടങ്ങിയെന്നാണ്​ റിപ്പോർട്ട്​. വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ്​ സൂചന.എണ്ണ ഉൽപാദക രാജ്യങ്ങൾക്ക്​ ശക്​തമായ സന്ദേശം നൽകുന്നതിനായാണ്​ കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാൻ യു.എസ്​ തീരുമാനിച്ചത്​. വിതരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി എണ്ണ ഉൽപാദക രാജ്യങ്ങൾ വില ഉഉയർത്തുന്നുവെന്നാണ് അമേരിക്കൻ ആരോപണം.യു.എസിന്‍റെ നിർദേശത്തിന്​ പിന്നാലെ ചൈന ഇതിനുള്ള നടപടികൾ ആരംഭിച്ചു. ജപ്പാൻ നിർദേശം പരിഗണിക്കുന്നുവെന്നാണ്​ വിവരം​. യു.എസ്​, ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണകൊറിയ രാജ്യങ്ങൾ ഒരുമിച്ച്​ നീങ്ങിയാൽ അത്​ എണ്ണ വ്യവസായത്തിൽ പുതിയ ചരിത്രമാവും കുറിക്കുക.

Related Articles

Back to top button